ട്രാൻസ്ഫർ റൗണ്ടപ്പ് :ചെൽസിയിൽ പുതിയ താരമെത്തി,അർജന്റീന സൂപ്പർതാരം എൻസോ ഫെർണാണ്ടസ് ചെൽസിയിലേക്കില്ല.
1-എൻസോ ചെൽസിയിലേക്കില്ല: ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരമായി തിരഞ്ഞെടുത്ത അർജന്റീനയുടെ യങ് സെൻസേഷൻ എൻസോ ഫെർണാണ്ടസിനെ ചെൽസിലേക്ക് കൈമാറുന്നില്ലെന്ന് ബെൻഫിക പരിശീലകൻ റോജർ ഷെമിത്. എൻസൊക്കുള്ള റിലീസ് ക്ലോസ് നൽകാമെന്ന് പറഞ്ഞ ശേഷം വിലപേശിയത് എൻസോ-ചെൽസി ട്രാൻസ്ഫർ സാധ്യത മങ്ങി, ഇതോടെ ഈ ട്രാൻസ്ഫർ ഇനിനടക്കില്ലയെന്ന് ബെൻഫിക പരിശീലകൻ വ്യക്തമാക്കി.
Benfica coach Schmidt: "We don't want to sell Enzo. There's a club that wants him, tempted him but they know the only way is €120m clause" 🚨🚨🇦🇷 #CFC
— Fabrizio Romano (@FabrizioRomano) January 5, 2023
"They’re disrespectful, they’re leaving the player crazy. They acted like they wanted to pay clause… then want to negotiate". pic.twitter.com/3zZ68AD5gQ
2- അയാക്സ് സൂപ്പർ താരം ഡാലി ബ്ലൈൻഡ് ബയേണിൽ: നെതർലാൻഡ്സിന്റെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ബ്ലൈൻഡ് കരാർ അവസാനിച്ച് അയാക്സ് വിട്ടു, ആറുമാസത്തെ കരാറിൽ ബയേൺ മ്യുണിക്കുമായി ധാരണയിലെത്തി, ഈ കാലയളവിന് ശേഷം പിന്നീട് ക്ലബ്ബ് നിലനിർത്തണമോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കും.
Documents are completed for Daley Blind as new FC Bayern player on a six month deal. Medical tests also done in the morning. 🔴🤝🏻 #FCBayern
— Fabrizio Romano (@FabrizioRomano) January 5, 2023
There will be no option included in the contract. It will be discussed again in the summer. pic.twitter.com/7M4IRomIeT
3: ചെൽസി പ്രതിരോധത്തിലേക്ക് ഫ്രാൻസ് താരം എത്തി: 38 മില്യൺ യൂറോയ്ക്ക് മൊണാക്കോയിൽ നിന്ന് ഫ്രാൻസ് പ്രതിരോധ താരമായ ബെനോയിറ്റ് ബദിയാഷൈൽ ചെൽസിയിൽ ചേർന്നു, 2030 വരെ (ഏഴര വർഷത്തെ കരാർ) യാണ് ചെൽസി പ്രതിരോധം കാക്കുവാൻ താരം സ്റ്റാം ഫോർഡ് ബ്രിഡ്ജിൽ ടീമിനൊപ്പം ഉണ്ടായിരിക്കുക.
Welcome to Chelsea, Benoit Badiashile! 👊#BonjourBenoit 🇫🇷 pic.twitter.com/4Hn38DZEnL
— Chelsea FC (@ChelseaFC) January 5, 2023
4: സൗദി ക്ലബ്ബിലേക്ക് പെപെയെ എത്തിക്കാൻ ഒരുങ്ങി റൊണാൾഡോ: സർവ്വകാല റെക്കോർഡ് ട്രാൻസ്ഫറായ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ അൽ-നസ്ർ ക്ലബ്ബിലേക്ക് പോർച്ചുഗലിൽ തന്റെ സഹതാരമായിരുന്നു പെപെയെ എത്തിക്കാൻ ഒരുങ്ങുന്നതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
5: ഫ്രാൻസ്താരത്തെ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്: ഖത്തർ ലോകകപ്പ് ഫ്രാൻസ് ടീമിൽ അംഗമായിരുന്ന മൊണാക്കോയുടെ സെന്റർ ബാക്ക് ആക്സൽ ഡിസാസിക്ക്നു വേണ്ടിയുള്ള നീക്കം നടത്തി ചുവന്ന ചെകുത്താന്മാർ. പ്രീമിയർ ലീഗിലെ ടോട്ടൻ ഹാം അടക്കമുള്ള മറ്റു ചില പ്രമുഖ ക്ലബ്ബുകളും താരത്തെ നോട്ടമിട്ടിട്ടുണ്ട്.