സൗദി അറേബ്യയെ ❛സൗത്ത് ആഫ്രിക്ക❜യാക്കി ക്രിസ്ത്യാനോ റൊണാൾഡോ.

അൽ-നസർ ക്ലബ്ബുമായി സൈൻ ചെയ്ത ശേഷം സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ നടത്തിയ ആദ്യ പത്രസമ്മേളനത്തിനാണ് ക്രിസ്ത്യാനോ റൊണാൾഡോക്ക് രാജ്യത്തിന്റെ പേരിൽ വലിയ ഒരു പിഴവ് സംഭവിച്ചത്.

സൗത്ത് ആഫ്രിക്കയിൽ വന്നത് ഒരിക്കലും എന്റെ കരിയർ അവസാനമല്ല, ആളുകൾ പറയുന്നത് ഞാൻ ശ്രദ്ധിക്കാൻ പോകുന്നില്ല, ഇവിടെ ലീഗിൽ എത്രത്തോളം കോംപറ്റീറ്റീവ് മത്സരങ്ങളാണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല, എനിക്കറിയാം ഞാൻ ഒരുപാട് ഇവിടെയുള്ള മത്സരങ്ങൾ കണ്ടിട്ടുണ്ട്, ആത്മാർത്ഥമായി പറയുകയാണെങ്കിൽ ഞാനിവിടെ വന്നതിൽ വളരെ സന്തോഷവാനാണ്

ക്രിസ്ത്യാനോ റൊണാൾഡോ

പത്രസമ്മേളനത്തിനിടയിലാണ് ക്രിസ്ത്യാനോ റൊണാൾഡോക്ക് സൗദി അറേബ്യ എന്ന് പറയേണ്ട സ്ഥലത്ത് സൗത്ത് ആഫ്രിക്ക എന്ന് പറഞ്ഞു പിഴവ് സംഭവിച്ചത്. സൗദി അറേബ്യ ലീഗിൽ വലിയ കോമ്പറ്റീറ്റീവ് മത്സരങ്ങളാണ് നടക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ഇവിടെ വന്നത് വെറും ഫുട്ബോൾ മത്സരം മാത്രം മുന്നിൽ കണ്ടല്ല എന്നും ഇവിടെ ഒരുപാട് മാറ്റങ്ങൾ തന്റെ കരാറിലൂടെ സംഭവിക്കാൻ പോകുന്നുണ്ടെന്നും മുന്നറിയിപ്പ് കൂടി ക്രിസ്ത്യാനോ റൊണാൾഡോ നൽകി. പ്രതിവർഷം 200 മില്യൺ യൂറോ എന്ന വലിയ തുകയ്ക്കാണ് ക്രിസ്ത്യാനോ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസർ ക്ലബ്ബിൽ ജോയിൻ ചെയ്തത്.

“ആർക്കും അറിയില്ല, എനിക്ക് ഇപ്പോൾ യൂറോപ്പിൽ ധാരാളം അവസരങ്ങൾ ലഭിച്ചുവെന്ന് എനിക്ക് പറയാൻ കഴിയും, ബ്രസീൽ, ഓസ്‌ട്രേലിയ, യുഎസ്, പോർച്ചുഗലിൽ പോലും നിരവധി ക്ലബ്ബുകൾ എന്നെ സൈൻ ചെയ്യാൻ ശ്രമിച്ചു,” റൊണാൾഡോ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.