പണം കണ്ട് മെസ്സി പോവില്ല, ബാഴ്സയില്ലെങ്കിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ :അർജന്റൈൻ ജേണലിസ്റ്റ്

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ വളരെയധികം വ്യാപകമായി പ്രചരിക്കുന്നുണ്ട്.അതിൽ ഏറ്റവും പുതിയ ഒന്നായിരുന്നു ലയണൽ മെസ്സി അൽ ഹിലാലുമായി കരാറിൽ എത്തി എന്നുള്ളത്.400 മില്യൺ യൂറോയുടെ ഒരു ഓഫർ ലയണൽ മെസ്സിക്ക് മുന്നിലുണ്ട്.മെസ്സി അത് സ്വീകരിച്ചു എന്നായിരുന്നു പ്രമുഖ മാധ്യമമായ AFP റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ ഉടൻതന്നെ അതിനെ തള്ളിക്കൊണ്ട് ഫാബ്രിസിയോ റൊമാനോ രംഗത്ത് വന്നിരുന്നു.മാത്രമല്ല പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്നുള്ള കാര്യം മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഹെ മെസ്സി അറിയിക്കുകയും ചെയ്തിരുന്നു. അതോടുകൂടിയായിരുന്നു ആ റൂമറിന് വിരാമമായത്.ലയണൽ മെസ്സിയുടെ മുന്നിൽ അൽ ഹിലാലിന്റെ ഓഫർ ഉണ്ട് എന്നത് സത്യമാണ്.പക്ഷേ ലയണൽ മെസ്സി അത് സ്വീകരിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല.

അൽ ഹിലാലിന് വേണ്ടി കളിക്കുക എന്നുള്ളത് മെസ്സിയുടെ പ്രയോറിറ്റി അല്ല.യൂറോപ്പിൽ തന്നെ തുടരാനാണ് മെസ്സി ആഗ്രഹിക്കുന്നത്.ബാഴ്സക്ക് വേണ്ടിയാണ് മെസ്സി കാത്തിരിക്കുന്നത്. ബാഴ്സക്ക് സാരത്തെ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മറ്റു പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി മെസ്സി കാത്തിരിക്കും.ഇത്തരത്തിലുള്ള വിവരങ്ങളൊക്കെ നൽകിയിട്ടുള്ളത് അർജന്റൈൻ പത്രപ്രവർത്തകനായ അരിയാൽ സെനോസിയനാണ്.അദ്ദേഹത്തിന്റെ റിപ്പോർട്ട് ഇങ്ങനെയാണ്.

‘ലയണൽ മെസ്സിക്ക് ബാഴ്സയിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ മറ്റു ക്ലബ്ബുകളെ അദ്ദേഹം പരിഗണിക്കും.ചില പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് ലയണൽ മെസ്സിയിൽ താല്പര്യമുണ്ട്.പക്ഷേ ആ ക്ലബ്ബുകൾ ഏതൊക്കെയാണ് എന്ന് പറയാനുള്ള സമയമായിട്ടില്ല.അൽ ഹിലാലിന് വേണ്ടി കളിക്കുക എന്നുള്ളത് ഒരിക്കലും ലയണൽ മെസ്സിയുടെ പ്രയോരിറ്റി അല്ല.സൗദി അറേബ്യയിലേക്ക് പോകാൻ അദ്ദേഹം തീരെ ആഗ്രഹിക്കുന്നില്ല.നമ്മളും അത് ആഗ്രഹിക്കുന്നില്ല.സൗദിയിലേക്ക് പോകുന്നുണ്ടെങ്കിൽ അത് പണം കണ്ടിട്ടാണ്.മെസ്സി അതിന് ഉദ്ദേശിക്കുന്നില്ല.അവിടെ ഫുട്ബോൾ എന്നൊന്നില്ല ‘ഇതാണ് അർജന്റൈൻ പത്രപ്രവർത്തകൻ പറഞ്ഞിട്ടുള്ളത്.

സൗദി അറേബ്യയെക്കാൾ ലയണൽ മെസ്സി മുൻഗണന നൽകുന്നത് അമേരിക്കക്ക് തന്നെയാണ്.ഇന്റർ മിയാമിക്ക് ലയണൽ മെസ്സിയെ എത്തിക്കാൻ താല്പര്യമുണ്ട്. യൂറോപ്പിൽ തുടരാൻ കഴിഞ്ഞില്ലെങ്കിലാണ് ലയണൽ മെസ്സി ഇന്റർ മിയാമിയെ പരിഗണിക്കുക.