‘സൂര്യയുടെ ടി 20 ബാറ്റിംഗ് മാസ്റ്റർ ക്ലാസ്’ : ആര്‍സിബിയെ ചിത്രത്തിൽ നിന്നും മായ്ച്ചുകളഞ്ഞ സൂര്യ കുമാർ യാദവിന്റെ ഇന്നിങ്സ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 83 റൺസ് നേടിയ സൂര്യകുമാർ യാദവ് ഐപിഎല്ലിൽ തന്റെ എക്കാലത്തെയും ഉയർന്ന സ്‌കോർ രേഖപ്പെടുത്തി.വാങ്കഡെ സ്റ്റേഡിയത്തിൽ വെറും 35 പന്തിൽ നിന്നാണ് 32-കാരൻ ഇതാണ് റൺസ് അടിച്ചെടുത്തത്.അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈയെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാൻ സഹായിച്ച വിജയത്തിന് സൂര്യയുടെ തകർപ്പൻ ബാറ്റിംഗ് സഹായകമായി.

അർദ്ധ സെഞ്ചുറിയോടെ ലീഗിൽ 3000 റൺസ് പിന്നിടാനും സൂര്യക്ക് കഴിഞ്ഞു.അഞ്ചാം ഓവറിൽ ഇഷാൻ കിഷൻ പുറത്തായതിനെത്തുടർന്ന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് സുര്യയെത്തിയത്.രണ്ട് പന്തുകൾക്കുള്ളിൽ രോഹിത് ശർമ്മയും പവലിയനിലേക്ക് മടങ്ങി. നെഹാൽ വധേരയെ കൂട്ടുപിടിച്ച് സൂര്യ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആർ‌സി‌ബി ബൗളർമാരെ കൗണ്ടർ അറ്റാക്ക് ചെയ്യുകയും ചെയ്തു.തന്റെ ആദ്യ 14 പന്തിൽ 18 റൺസ് മാത്രമെടുത്ത സൂര്യ ട്രാക്കിലാവാൻ കുറച്ച് സമയമെടുത്ത്.11-ാം ഓവറിൽ വനിന്ദു ഹസരംഗയ്‌ക്കെതിരെ ഇന്നിംഗ്‌സിലെ തന്റെ ആദ്യ സിക്‌സർ വന്നപ്പോൾ അദ്ദേഹം പതുക്കെ വേഗത കൂട്ടി. 14-ാം ഓവറിൽ മുഹമ്മദ് സിറാജിനെതിരെ ഒരു ബൗണ്ടറിയും ഒരു സിക്‌സും തിരിച്ചടിച്ചു. അടുത്ത പന്തിൽ ഡബിൾ നേടിയതോടെ 26 പന്തിൽ അർധസെഞ്ചുറി തികച്ചു.

എത്തുന്ന ശേഷം സൂര്യ ബീസ്റ്റ് മോഡിലേക്ക് പ്രവേശിച്ചു. 15-ാം ഓവറിൽ വനിന്ദു ഹസരംഗയുടെ പന്തിൽ രണ്ട് സിക്‌സറുകൾ പറത്തി.വൈശാഖിനെ ഫൈൻ-ലെഗിലേക്ക് സിക്സറിന് പരത്തിയ സൂര്യ തുടർന്നുള്ള ഫ്രീ-ഹിറ്റിൽ ഒരു ഫോറും നേടി.മത്സരത്തിൽ വിജയിക്കാൻ MI ന് 10 റൺസിൽ താഴെ മാത്രം മതിയെന്നിരിക്കെ മറ്റൊരു സിക്‌സർ അടിക്കാനുള്ള ശ്രമത്തിൽ നിന്ന് അദ്ദേഹം കേദാർ ജാദവിന് ഒരു ലളിതമായ ക്യാച്ച് നൽകി. എന്നാൽ മുംബൈ വിജയം ഉറപ്പിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്.സൗരവ് ഗാംഗുലി സൂര്യയെ “ലോകത്തിലെ ഏറ്റവും മികച്ച ടി20 കളിക്കാരൻ” എന്ന് വിശേഷിപ്പിച്ചു.മാച്ച് വിന്നിംഗ് സ്കോറിന് അദ്ദേഹത്തെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.

“ടീമിന്റെ വീക്ഷണകോണിൽ ജയം വളരെ ആവശ്യമാണ്. ഇതുപോലെ വിജയിക്കുക എന്നത് ഒരു പ്രത്യേകതയാണ്, ”പോസ്റ്റ് മാച്ച് അവതരണത്തിനിടെ അദ്ദേഹം പറഞ്ഞു.
200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ മുംബൈ 16.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്.35 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 237.14 സ്‌ട്രൈക്കറേറ്റിലാണ് സൂര്യകുമാര്‍ യാദവിന്റെ പ്രകടനം. നെഹല്‍ വധേര (52) നിര്‍ണായക പിന്തുണ നല്‍കി.

ആര്‍സിബിയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ (33 പന്തില്‍ 68), ഫാഫ് ഡു പ്ലെസിസ് (41 പന്തില്‍ 65) എന്നിവരുടെ ഇന്നിംഗ്‌സ് ആര്‍സിബിയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. വാലറ്റത്ത് ദിനേശ് കാര്‍ത്തികിന്റെ (18 പന്തില്‍ 30) ഇന്നിംഗ്‌സും ആര്‍സിബിക്ക് തുണയായി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ മൂന്നാമതെത്തി. 11 മത്സരങ്ങളില്‍ 12 പോയിന്റാണ് രോഹിത്തിനും സംഘത്തിനും. ആര്‍സിബി ഏഴാം സ്ഥാനത്തേക്ക് വീണു.