ഫിലാഡെൽഫിയയെ ഞെട്ടിച്ചു മയാമിയോട് സ്വന്തം ഗ്രൗണ്ടിൽ ചരിത്ര തോൽവി, മെസ്സിയുടെ വരവിൽ വലിയ മാറ്റം |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീം ഇന്ന് നടന്ന ലീഗ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ഫിലാഡെൽഫിയ യൂണിയൻ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് ലീഗ് കപ്പിന്റെ ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം നേടിയാണ് ഇന്റർ മിയാമി ചരിത്രത്തിൽ ആദ്യമായി ലീഗ് കപ്പിന്റെ ഫൈനലിലേക്ക് പ്രവേശനം സ്വന്തമാക്കുന്നത്.

ഫിലാഡെൽഫിയയുടെ ഹോം മൈതാനമായ സുബാരു പാർക്ക് പെൻസിൽവാനിയയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഹോം ടീമിനെ ഇന്റർമിയാമി പരാജയപ്പെടുത്തിയത്. സീസണിൽ ആദ്യമായാണ് ഫിലാഡെൽഫിയ യൂണിയൻ നാലു ഗോളുകൾക്ക് ഹോം സ്റ്റേഡിയത്തിൽ പരാജയപ്പെടുന്നത്.

മാത്രമല്ല 2020 ന് ശേഷം ഏകദേശം 100 ഹോം മത്സരങ്ങളുടെ അടുത്ത് ഫിലാഡെൽഫിയ കളിച്ചിട്ടുണ്ടെങ്കിലും 2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് രണ്ടു ഗോളുകൾ കൂടുതൽ ഹോം സ്റ്റേഡിയത്തിൽ ഫിലഡൽഫിയ വഴങ്ങുന്നത്. മേജർ സോക്കർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഫിലാഡെൽഫിയ യൂണിയനെതിരെയാണ് ലിയോ മെസ്സിയുടെ ഇന്റർമിയാമി നാലു ഗോളുകൾക്ക് വിജയം നടന്നത്.

ലിയോ മെസ്സി വരുന്നതിനുമുമ്പ് 12 മത്സരങ്ങളിൽ നിന്നും ഇന്റർ മിയാമി നേടിയത് വെറും 13 ഗോളുകൾ മാത്രമാണ്, 25 ഗോളുകൾ വഴങ്ങിയ ഇന്റർമിയാമി രണ്ടു മത്സരങ്ങളിൽ മാത്രം വിജയിച്ചു. എന്നാൽ ലിയോ മെസ്സിയുടെ വരവിന് ശേഷം ആറു മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ അടിച്ചുകൂട്ടിയ ഇന്റർ മിയാമി ആറിലും വിജയിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ലിയോ മെസ്സിയുടെ വരവിനു ശേഷം മേജർ സോക്കർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി ഇന്റർ മിയാമി മാറിക്കഴിഞ്ഞു.