വർഷങ്ങൾക്ക് ശേഷം വീണ്ടും മെസ്സിയുടെ സ്പെഷ്യൽ ഗോൾ, അന്ന് ബാഴ്സലോണയെങ്കിൽ ഇന്ന് മിയാമി |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീം ഇന്ന് നടന്ന ലീഗ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ഫിലാഡെൽഫിയ യൂണിയൻ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് ലീഗ് കപ്പിന്റെ ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം നേടിയാണ് ഇന്റർ മിയാമി ചരിത്രത്തിൽ ആദ്യമായി ലീഗ് കപ്പിന്റെ ഫൈനലിലേക്ക് പ്രവേശനം സ്വന്തമാക്കുന്നത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ മാർട്ടിനസിന്റെ ഗോളിലൂടെ ലീഡ് നേടിത്തുടങ്ങിയ ഇന്റർമിയാമിക്ക് വേണ്ടി ഇരുപതാം മിനിറ്റിൽ ലിയോ മെസ്സി നേടുന്ന തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളാണ് ലീഡ് ഉയർത്താൻ സഹായിച്ചത്. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് മൂന്നാം ഗോൾ നേടിയ ഇന്റർമിയാമി രണ്ടാം പകുതിയിൽ ഒരു ഗോളും നേടി. രണ്ടാം പകുതിയിൽ ഒരു ഗോൾ തിരിച്ചടിച്ച ഫിലഡെൽഫിയ യൂണിയന് വിജയം നേടാൻ മാത്രമുള്ള ഗോളുകൾ നേടാനായില്ല.

മത്സരത്തിൽ ലിയോ മെസ്സി നേടിയ ലോങ് റേഞ്ച് ഗോൾ മെസ്സിയുടെ ക്ലബ്ബ് ലെവലിലെ ഏറ്റവും ദൂരം കൂടിയ രണ്ടാമത്തെ ഗോളായി മാറിയിട്ടുണ്ട്. ഏകദേശം 31.8 മീറ്റർ അകലെ നിന്ന് മെസ്സി എടുത്ത ഗ്രൗണ്ട് ഷോട്ട് ഫിലഡെൽഫിയ യൂണിയന്റെ ഗോളിയെയും മറികടന്ന് വലയിൽ പതിച്ചു. എന്നാൽ 2012ൽ ലാലിഗയിൽ മയ്യോർക്കക്കെതിരെ ബാഴ്സലോണയ്ക്ക് വേണ്ടി ലിയോ മെസ്സി നേടുന്ന 32 മീറ്റർ നീളമുള്ള ഗോളാണ് മെസ്സിയുടെ ക്ലബ് ലെവലിലെ ഏറ്റവും മികച്ച ലോങ് റേഞ്ച് ഗോൾ.

ഓഗസ്റ്റ് 19നാണ് ലീഗ് കപ്പിന്റെ ഫൈനൽ മത്സരം അരങ്ങേറുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മോന്റെറെ vs നാഷ്വില്ലേ മത്സരത്തിലെ വിജയികൾ ആയിരിക്കും ഇന്റർമിയാമിയെ ഫൈനൽ മത്സരത്തിൽ വച്ച് നേരിടുന്നത്. ഇന്റർമിയാമി ടീമിനോടൊപ്പം സൈൻ ചെയ്തതിനുശേഷമുള്ള അമേരിക്കയിലെ ആദ്യ ട്രോഫിയാണ് ലിയോ മെസ്സി ലക്ഷ്യം വെക്കുന്നത്.