ഒരു ക്ലബ്ബിനും വേണ്ട, ലോകകപ്പ് നേടിയ അർജന്റീന താരം വിരമിക്കാൻ ഒരുങ്ങുന്നു.

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ അംഗമായിരുന്നു പപ്പുഗോമസ്,നിലവിൽ ക്ലബ്ബുകളിൽ ഒന്നിലുമില്ലാത്ത പപ്പു ഗോമസ് ഭാവിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.

സെവിയ്യയിൽ കരാർ ബാക്കി ഉണ്ടായിരുന്നെങ്കിലും താരവും ക്ലബ്ബും പരസ്പര ധാരണയോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നു, അതിനുശേഷം ക്ലബ്ബില്ലാത്ത അർജന്റീന സൂപ്പർതാരം മികച്ച അവസരം വന്നില്ലെങ്കിൽ ഫുട്ബോളിൽ നിന്നും വിരമിക്കുവാനുള്ള സൂചനയും നൽകി. നിലവിൽ ഫ്രീ ഏജന്റാണ് ഗോമസ്.

“ഞാൻ ശരിയായ അവസരത്തിനായി കാത്തിരിക്കുകയാണ്.അത് വന്നില്ലെങ്കിൽ, ഞാൻ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഞാൻ ഫുട്ബോളിനായി എല്ലാം നൽകി, കൈപ്പേറിയ നിലയിൽ ഫുട്ബോൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല” പപ്പു ഗോമസ് വ്യക്തമാക്കി.

“തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ഒരു ലോകകപ്പ് നേടി എന്ന് തിരിച്ചറിയുന്നത് ഇപ്പോഴും അതിശയകരമാണ്. എന്റെ കരിയറിലെ എല്ലാ കഠിനാധ്വാനവും അർപ്പണബോധവും ഞാൻ ഒരിക്കലും സങ്കൽപ്പിക്കാത്ത വിധത്തിൽ ഫലം ചെയ്തുവെന്ന് ഇത് എന്നെ മനസ്സിലാക്കിത്തരുന്നു.ലോകകപ്പിന് ശേഷം അർജന്റീന ടീമിലും അവസരങ്ങൾ ഇല്ലാത്ത മുപ്പത്തിയഞ്ചുകാരനായ താരം ക്ലബ്ബിനെ കണ്ടെത്താൻ വൈകുന്നതിനാൽ ഇനി ദേശീയ ടീമിലും കളിക്കാൻ സാധ്യതയില്ല.