ലയണൽ മെസ്സി മാജിക്കിൽ ഗ്വാട്ടിമാലക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന | Argentina

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന .ഗ്വാട്ടിമാലക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ഇരട്ട ഗോളും അസിസ്റ്റും നേടിയ ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്, ലാറ്റൂരോ മാര്ടിനെസും അർജന്റീനക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി.

ലയണൽ മെസ്സിയും ലാറ്റൂരോ മാര്ടിനെസും അടക്കം പ്രമുഖ താരങ്ങൾ എല്ലാം അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്ന് ഗ്വാട്ടിമാല മുന്നിലെത്തി.ലിസാൻഡ്രോ മാർട്ടിനെസിന്റെ സെൽഫ് ഗോളാണ് ഗ്വാട്ടിമാലക്ക് ലീഡ് നേടിക്കൊടുത്തത്.

12 ആം മിനുട്ടിൽ ഗ്വാട്ടിമാല ഗോൾകീപ്പർ നിക്കോളാസ് ഹേഗൻ വരുത്തിയ വലിയ പിഴവിൽ നിന്നും ലയണൽ മെസ്സി അർജന്റീനയുടെ സമനില ഗോൾ നേടി. ഹേഗൻ എടുത്ത കിക്ക് നേരെ മെസ്സിയുടെ അടുത്തേക്കാണ് പോയത്. മെസ്സി അനായാസം പന്ത് വലയിലാക്കി. 39 ആം മിനുട്ടിൽ മാർട്ടിനെസ് നേടിയ ഗോളിലൂടെ അര്ജന്റീന ലീഡ് നേടി. പെനാൽറ്റിയിൽ നിന്നാണ് ലൗട്ടാരോ മാർട്ടിനെസ് ഗോൾ നേടിയത്.

41 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 66 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ പാസിൽ നിന്നും ലൗട്ടാരോ മാർട്ടിനെസ് മൂന്നാം ഗോൾ നേടി.ലയണൽ മെസ്സിയുടെ പാസിൽ നിന്നായിരുന്നു ഗോൾ നേടിയത്. 77 ആം മിനുട്ടിൽ ഡി മരിയയുടെ പാസിൽ നിന്നും ലയണൽ മെസ്സി നാലാം ഗോൾ നേടി.