കുട്ടികളെ പഠിപ്പിക്കുന്നത് ഞാൻ ചെറുപ്പത്തിൽ ബാഴ്സലോണയിൽ പഠിച്ച മൂല്യങ്ങളാണ്-മെസ്സി |Lionel Messi

കഴിഞ്ഞദിവസം ലയണൽ മെസ്സി OLGAക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തിന്റെയും ലോകകപ്പിന്റെയും അർജന്റീന, പിഎസ്ജി, ബാഴ്സലോണ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും താരം പ്രതികരണം നടത്തിയിരുന്നു. അതിലെ ചില പ്രധാന ഭാഗങ്ങളിൽ മെസ്സി പറഞ്ഞ കാര്യങ്ങൾ.

കുടുംബത്തെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ലയണൽ മെസ്സി ബാഴ്സലോണയെ മെൻഷൻ ചെയ്ത് സംസാരിച്ചത്, താൻ വളർന്നുവന്നത് ബാഴ്സലോണയിലാണെന്നും അവിടുത്തെ മൂല്യങ്ങൾ വലുതാണെന്നും അതുതന്നെയാണ് തന്റെ മക്കളെ പിന്തുടരാൻ പഠിപ്പിക്കുന്നതെന്നും ലയണൽ മെസ്സി വ്യക്തമാക്കി. കുടുംബത്തെക്കുറിച്ച് മെസ്സി പറഞ്ഞത് ഇങ്ങനെ:

“ഞാൻ ഒരു നല്ല അച്ഛനാണെന്ന് ഞാൻ വിചാരിക്കുന്നുണ്ട്,എന്റെ ചെറുപ്പത്തിൽ ബാഴ്സ പഠിപ്പിച്ച മൂല്യങ്ങൾ എന്റെ മക്കൾക്ക് കൈമാറാൻ ഞാൻ ശ്രമിക്കുന്നു..ഞാൻ വളർന്നു വന്ന ബാർസ ക്ലബ്ബിന്റെ സമീപനമാണ് ഞാൻ പിന്തുടരുന്നത്,ബാഴ്‌സയുടെ മൂല്യങ്ങൾ വളരെ പ്രധാനമാണ്..”

എട്ടാം ബാലൻഡിയോർ നേട്ടം കൈവരിക്കുമോ എന്ന ചോദ്യത്തിനും ലയണൽ മെസ്സി കൃത്യമായി മറുപടി നൽകി.”ബാലൻഡിയോർ മികച്ച ഒരു പുരസ്കാരമാണ്,പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം കിരീടമാണ് വലുത്,ലോകകപ്പ്,ചാമ്പ്യൻസ് ലീഗ്, കോപ്പ അമേരിക്ക ഇവയൊക്കെ ഞാൻ നേടി ഫുട്ബോളിലുള്ള ഈ നേട്ടത്തെ ഞാൻ ആസ്വദിക്കുന്നു, ഇതുതന്നെ ധാരാളമാണ്..”

വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യത്തിന് മെസ്സി മറുപടി നൽകിയത് ഇങ്ങനെ.”വാട്സപ്പ് അധികം ഉപയോഗിക്കാറില്ല,ഓഡിയോ മെസ്സേജുകളോ സ്റ്റിക്കറുകളോ അയക്കാറില്ല, ടെക്സ്റ്റ് അല്ലെങ്കിൽ കോൾ വിളിക്കാറാണ് പതിവ്”

അടുത്ത ലോകകപ്പിൽ ഉണ്ടായിരിക്കുമോ എന്ന് ചോദ്യത്തിന് മെസ്സി നൽകിയ ഉത്തരം. “ലോകകപ്പ് വളരെ അകലെയാണ്,അതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല,കോപ്പ അമേരിക്ക; അതെ,കോപ്പ അമേരിക്കയിൽ കളിക്കാം എന്ന പ്രതീക്ഷയുണ്ട്, അപ്പോഴുള്ള സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കു”