ഒമ്പതാം ബാലൻഡിയോറിന് ഇനി സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മെസ്സി നൽകിയ മറുപടി |Lionel Messi

തിങ്കളാഴ്ച ലയണൽ മെസ്സി തന്റെ എട്ടാമത്തെ ബാലൻ ഡി ഓർ ട്രോഫി ഏറ്റുവാങ്ങിയ പാരീസിലെ അവാർഡ് ദാന ചടങ്ങിൽ അദ്ദേഹത്തിന്റെ 3 മക്കളും സാനിധ്യം അറിയിച്ചിരുന്നു. ലയണൽ മെസ്സി തിങ്കളാഴ്ച മറ്റൊരു തവണ കൂടി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനുള്ള ബാലൻ ഡി ഓർ നേടി കൊണ്ടാണ് നിലവിലെ തന്റെ 7 ബാലൻ ഡി ഓർ എന്ന ചരിത്ര നേട്ടത്തെ പുനഃസ്ഥാപിച്ചത്.

ധാരാളം താരങ്ങൾ അണിനിരന്ന ബാലൻ ഡി ഓർ ചടങ്ങിൽ ജേതാക്കളായ അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയും, ജൂലിയൻ അൽവരെസും, ലൗത്താരോയും പരസ്പരം അടുത്തായാണ് ഇരിപ്പുറപ്പിച്ചിരുന്നത്. പ്രശസ്ത ഇതിഹാസമായ ഡേവിഡ് ബെക്കാം ലിയോ മെസ്സിക്ക് ബാലൻ ഡി ഓർ പുരസ്കാരം നൽകപ്പെട്ടതിനുശേഷം വേദിയിൽ ലയണൽ മെസ്സി സംസാരിച്ചിരുന്നു.

എന്നാൽ ലയണൽ മെസ്സിയുടെ എട്ടാമത് ബാലൻ ഡി ഓർ നേട്ടത്തിന് ശേഷം ഒരു അഭിമുഖത്തിൽ ലിയോ മെസ്സിയോട് ഒമ്പതാമത് ബാലൻ ഡി ഓർ നേടുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ, :” ഇല്ല, കുറച്ച് കാലം മുമ്പ് തന്നെ ഞാൻ ബാലൻ ഡി ഓറിനെ കുറിച്ച് ചിന്തിക്കുന്നത് നിർത്തിയിട്ടുണ്ട്. ബാലൻ ഡി ഓർ നേടുക എന്നത് എന്നെ സംബന്ധിച്ച് ഒരിക്കലും ഒരു മുൻഗണനയുള്ള കാര്യം ആയിരുന്നില്ല, പ്രത്യേകിച്ച് പറയുകയാണെങ്കിൽ, ഇപ്പോൾ ഞാൻ എന്റെ കരിയറിൽ എല്ലാം നേടിയ നിലയിലും 8 ബാലൺ ഡി ഓർ നേടിയ കളിക്കാരനായതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്. 2023 -ൽ എനിക്ക് ലഭിച്ച ബാലൻ ഡി ഓർ പുരസ്‍കാരത്തെ എന്റെ ഫുട്ബോൾ ജീവിതത്തിലെ അവസാനത്തെ ബാലൻ ഡി ഓർ ആയാണ് ഞാൻ കണക്കാക്കപ്പെടുന്നത് “- എന്നാണ് ലയണൽ മെസ്സി അഭിമുഖത്തിൽ പറഞ്ഞത്.

ലിയോ മെസ്സി തന്റെ ഫുട്ബോൾ ജീവിതത്തിൽ ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2009-ൽ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ,  2019, 2022 മികച്ച ഫിഫ പുരുഷ കളിക്കാരൻ തുടങ്ങിയ നേട്ടങ്ങൾ അദ്ദേഹം കൈവരിച്ചിട്ടുണ്ട് മാത്രമല്ല, കൂട്ടായ പോരാട്ടത്തിൽ നിന്ന് 44 ട്രോഫികൾ നേടിയിട്ടുള്ള എക്കാലത്തെയും മികച്ച ഫുട്ബോൾ ഇതിഹാസം കൂടിയാണ് സാക്ഷാൽ ലിയോ. 8 ആമത്തെ ബാലൻ ഡി ഓർ കൂടി കരസ്ഥമാക്കിയതോടെ മറ്റൊരു ഇതിഹാസത്തിനും തോൽപ്പിക്കാനാവാത്ത വിധത്തിൽ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് അർജന്റീന മാന്ത്രികൻ. ബാഴ്സലോണയുടെയും, മെസ്സിയോടൊപ്പം സ്പെയിനിന്റെയും മിഡ്ഫീൽഡർ ആയ ‘ഐറ്റാന ബൊൺമാട്ടി ‘ ആയിരുന്നു സ്ത്രീ വിഭാഗത്തിലെ ബാലൻ ഡി ഓർ നേടിയത്.