ബാഴ്സലോണയിൽ തിരിച്ചെത്തുന്ന കാര്യത്തിൽ ലയണൽ മെസ്സി മനസ്സ് തുറക്കുന്നു |Lionel Messi

2023-ൽ ഇന്നലെ നടന്ന ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ ലയണൽ മെസ്സി ജേതാവായി. ഇതോടുകൂടി അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതത്തിലെ എട്ടാമത്തെ ബാലൻ ഡി ഓർ വിജയമായി അത് മാറിയിരിക്കുകയാണ്. ചടങ്ങിനു ശേഷം അദ്ദേഹം തന്റെ ആദ്യ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുമെന്ന് വാർത്തകളിൽ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.ഇതാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയായിരിക്കുന്നത്.

അദ്ദേഹം പറയുന്നു: “ഞാൻ ഭാവിയിൽ ബാഴ്സലോണയുടെ പരിശീലകനാകുമെന്ന് ഇപ്പോൾ ഞാൻ കരുതുന്നില്ല.എന്നാൽ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു.എനിക്ക് അവിടെ ജീവിക്കണം. ബാഴ്‌സലോണ എനിക്ക് എല്ലാം തന്നിട്ടുണ്ട്… പക്ഷെ ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്, ഞാൻ ബാഴ്സലോണയെ വളരെയധികം സ്നേഹിക്കുന്നു.അവിടെ ക്ലബ്ബിന്റെ അടുത്താണ് എന്റെ വീട്.അതിനാൽ തന്നെ ഞാൻ എപ്പോഴും ബാഴ്സലോണയെ പിന്തുടരുകയും ചെയ്യും “- എന്നാണ് സാക്ഷാൽ ലയണൽ മെസ്സി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ മാന്ത്രികൻ സാക്ഷാൽ ലിയോ മെസ്സി തന്റെ ഫുട്ബോൾ ജീവിതത്തിൽ ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2009-ൽ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ,  2019, 2022 മികച്ച ഫിഫ പുരുഷ കളിക്കാരൻ തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ലാ ലിഗയിൽ 474 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത് , സൂപ്പർകോപ്പ ഡി എസ്പാനക്ക് വേണ്ടി 14 ഗോളുകളും, 3 ഗോളുമായി യുഇഎഫ്എ സൂപ്പർ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡും മെസ്സി ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

കൂടാതെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഔദ്യോഗികമായി റെക്കോർഡ് അസിസ്റ്റുകളുള്ള കളിക്കാരനാണ് അർജന്റീന ഇതിഹാസമായ ലിയോ. അദ്ദേഹം 357 അസ്സിസ്റ്റുകളാണ് കരിയറിൽ സംഭാവന ചെയ്തിട്ടുള്ളത്. തന്റെ പ്രൊഫഷണൽ കരിയറിൽ ക്ലബ്ബിനും രാജ്യത്തിനുമായി 815 ഗോളുകൾ നേടിയിട്ടുള്ള മെസ്സി ആറ് യൂറോപ്യൻ ഗോൾഡൻ ഷൂകൾ നേടിയ ചരിത്രത്തിലെ ആദ്യത്തെയും ഏക കളിക്കാരനും ആണ്. മാത്രമല്ല, അദ്ദേഹം കൂട്ടായ പോരാട്ടത്തിൽ നിന്ന് 44 ട്രോഫികൾ നേടിയിട്ടുള്ള എക്കാലത്തെയും മികച്ച ഫുട്ബോൾ ഇതിഹാസം കൂടിയാണ്.