‘മാറിയിരുന്നു കരയൂ’ മെസ്സിയുടെ ബാലൻഡിയോറിനെ വിമർശിച്ച ജർമൻ ഇതിഹാസത്തോട് ഡി മരിയ |Lionel Messi

ഈ വർഷത്തെ മെസ്സിയുടെ ബാലൻ ഡി ഓർ വിജയം ഫുട്ബോൾ ലോകം വളരെയധികം അംഗീകരിച്ചിട്ടുണ്ട് . തന്റെ അവാർഡ് നേട്ടത്തോടെ ആർക്കും തോൽപ്പിക്കാനാവാത്ത തരത്തിൽ 8 ബാലൻ ഡി ഓർ നേടുന്ന ആദ്യത്തെ ഫുട്ബോൾ താരമായി ലിയോ മെസ്സി മാറിയിരിക്കുകയാണ്. പാരിസിൽ വെച്ച് നടന്ന ബാലൻ ഡി ഓർ പുരസ്കാര വിജയിയെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ അവാർഡ് നോമിനേഷനുകളിൽ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്ന ലിയോയുടെ രണ്ട് പ്രധാന എതിരാളികളായ എർലിംഗ് ഹാലന്റിനെയും കിലിയൻ എംബാപ്പെയും സോഷ്യൽ നെറ്റ്‌വർക്കുകളിൽ ലയണൽ മെസ്സി പരസ്യമായി അഭിനന്ദിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ചില മെസ്സി വിരോധികൾ ഈ ഒക്ടോബർ 31 ചൊവ്വാഴ്ച മുതൽ മെസ്സിക്കെതിരെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്.സ്പാനിഷ് പത്രപ്രവർത്തകൻ ടോമസ് റോൺസെറോയുടെ ചില പ്രസ്താവനകളോടെയുള്ള ഒരു പോസ്റ്റിന് ലോക ഇതിഹാസങ്ങളിൽ ഒരാളായ ക്രിസ്ത്യാനോ റൊണാൾഡോ ലൈക്ക് നൽകുകയും, ചിരിക്കുന്ന ഇമോജികൾ കമന്റ് ചെയ്യുകയും ചെയ്തതിനെ തുടർന്ന് മെസ്സി ഈ ബാലൻ ഡി ഓറിന് അർഹിക്കുന്നില്ലെന്ന് മെസ്സി വിരോധികൾ പറഞ്ഞു പരത്താൻ തുടങ്ങി.

കഴിഞ്ഞദിവസം റൊണാൾഡോ അൽ-നാസറിൽ അൽ-ഇത്തിഫാഖിനെതിരെ മത്സരം കളിച്ചപ്പോൾ എതിർ ടീമിന്റെ ആരാധകർ ലിയോമെസ്സിയ്‌ക്കായി ആക്രോശിച്ചതിന് റൊണാൾഡോ നിശബ്ദത ആവശ്യപ്പെട്ട് വായിൽ വിരൽ വെച്ചു കൊണ്ട് പ്രതികരിച്ചതും മെസിക്കെതിരെ റൊണാൾഡോ ആരാധകർ വളരെയധികം ആഘോഷിക്കുകയാണ് ഉണ്ടായത്.

അർജന്റീനിയൻ ക്യാപ്റ്റന്റെ സ്ഥാനാരോഹണത്തെ വിമർശിച്ച് കൊണ്ട് ഇപ്പോൾ ഫുട്ബോൾ ഇതിഹാസമായ മുൻ ജർമ്മൻ മിഡ്ഫീൽഡർ ലോതർ മത്തൗസ് കൂടി രംഗത്തെത്തിയിരിക്കുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. മത്തോസ് പറയുന്നു “കഴിഞ്ഞ വർഷം മുഴുവനും, ഹാലാൻഡ് മെസ്സിയെക്കാൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. അതിനാൽ മെസ്സി ബാലൻ ഡി ഓർ നേടിയത് ഒട്ടും അർഹതയില്ലാത്തതാണ്. തിരഞ്ഞെടുപ്പ് ഒരു പ്രഹസനമാണ്.” എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

അദ്ദേഹത്തിന്റെ ഈ വാക്കുകൾ പെട്ടെന്ന് ലോകമെമ്പാടും വ്യാപിക്കുകയും ആയിരക്കണക്കിന് വരുന്ന മെസ്സി ആരാധകർ അദ്ദേഹത്തെ നിരാകരിക്കുകയും ചെയതു. മാത്രമല്ല, ഇതിനെതിരെ അർജന്റീന താരമായ എയ്ഞ്ചൽ ഡി മരിയയും സ്വീകരിച്ചിട്ടുണ്ട്. ഓലെ പത്രത്തിന്റെ പോസ്റ്റിലെ കമന്റിലൂടെയായിരുന്നു മെസ്സിയുടെ അർജന്റീന സഹതാരമായ ഏഞ്ചൽ ഡി മരിയ ഇതിനെതിരെ പ്രതികരണവുമായി എത്തിയത്. ” വേറെ എവിടെയെങ്കിലും മാറി നിന്ന് കരഞ്ഞോളൂ “- എന്നായിരുന്നു ബെൻഫിക്ക വിംഗർ മത്തൗസിന് സമർപ്പിച്ച സന്ദേശം.ഇതിപ്പോൾ മെസ്സി ആരാധകർ കൊണ്ടാടുകയാണ്.