കഴിഞ്ഞ ദിവസം പോലും മെസ്സി മെസ്സേജ് അയച്ചിരുന്നു, അദ്ദേഹത്തിന് ഞങ്ങളോട് വളരെയധികം നന്ദിയുണ്ട്: മാക്ക് ആല്ലിസ്റ്റർ
ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാന വേൾഡ് കപ്പാണ് എന്നുള്ള കാര്യം മുമ്പ് തന്നെ ലയണൽ മെസ്സി അറിയിച്ചിരുന്നു. മെസ്സിയുടെ കരിയറിൽ കിട്ടാക്കനിയായിരുന്ന വേൾഡ് കപ്പ് കിരീടം ചൂടാൻ കഴിഞ്ഞ വർഷം സാധിക്കുകയായിരുന്നു. നായകന്റെ റോൾ മെസ്സി കൃത്യമായി വഹിച്ചതോടെ സഹതാരങ്ങളും താരത്തിന് അർഹിച്ച പിന്തുണ നൽകി.
അങ്ങനെ ഒരു കൂട്ടായുള്ള പരിശ്രമത്തിനൊടുവിലാണ് അർജന്റീന ദീർഘകാലത്തിനുശേഷം വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്,ജൂലിയൻ ആൽവരസ്,ഡി മരിയ,എൻസോ ഫെർണാണ്ടസ് എന്നിവരൊക്കെ മികച്ച പ്രകടനം നടത്തിക്കൊണ്ട് ആരാധകരുടെ കൈയ്യടി നേടുകയും ചെയ്തു.
അതോടൊപ്പം തന്നെ എടുത്തു പ്രശംസിക്കേണ്ട ഒരു പേരാണ് അലക്സിസ് മാക്ക് ആല്ലിസ്റ്റർ.സ്ഥിരതയാർന്ന മികവ് പുലർത്തിക്കൊണ്ട് അദ്ദേഹവും അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കുന്നതിന്റെ ഭാഗമായി. കഴിഞ്ഞദിവസം ലയണൽ മെസ്സിയെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. മെസ്സി ഇപ്പോഴും തന്റെ സഹതാരങ്ങളോട് വലിയ നന്ദിയുള്ളവനാണ് എന്നാണ് മാക്ക് ആലിസ്റ്റർ പറഞ്ഞിട്ടുള്ളത്.അത്ലറ്റിക്കുമായുള്ള ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Alexis Mac Allister got a hero's welcome from Brighton 🥺🎉
— ESPN FC (@ESPNFC) January 2, 2023
(via @OfficialBHAFC)pic.twitter.com/HoCFs3UrVf
‘ തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഇതെന്ന് ലയണൽ മെസ്സി നേരത്തെ പറഞ്ഞിരുന്നു.പക്ഷേ മെസ്സിയുടെ അവസാന വേൾഡ് കപ്പ് ഇതാവാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഇനിയും ഒരുപാട് കാലം അദ്ദേഹം ഞങ്ങളോടൊപ്പം തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.അത് മെസ്സിക്ക് തന്നെ അറിയാം. എന്താവും എന്നുള്ളത് കാത്തിരുന്നു കാണാം. കഴിഞ്ഞദിവസം അഥവാ ന്യൂ ഇയർ ദിവസം അദ്ദേഹം എല്ലാവർക്കും മെസ്സേജ് അയച്ചിരുന്നു. നല്ലൊരു വർഷം അദ്ദേഹം നേർന്നു. ഞങ്ങളോട് എല്ലാവരോടും ഇപ്പോഴും വളരെയധികം നന്ദിയുള്ളവനാണ് മെസ്സി’ മാക്ക് ആല്ലിസ്റ്റർ പറഞ്ഞു.
Alexis Mac Allister: “Messi said it was going to be his last World Cup but we don’t want that. We want him to stay with us. He knows it. So let’s see what happens. He sent a message to us yesterday, wishing us a very good year. He was very grateful to us.” @TheAthleticFC 🇦🇷 pic.twitter.com/yO4OarhSqy
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 2, 2023
വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സിക്ക് ഇനിയൊന്നും തെളിയിക്കാനില്ല. മാത്രമല്ല ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം കൂടി ലിയോ മെസ്സി കരസ്ഥമാക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.