ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരമായി കൊണ്ട് ലയണൽ മെസ്സിയെ തിരഞ്ഞെടുത്ത് ഫോർ ഫോർ ടു മാഗസിൻ

ലയണൽ മെസ്സിക്ക് തന്റെ കരിയറിൽ പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത് ഒരു അന്താരാഷ്ട്ര കിരീടത്തിന്റെ അഭാവത്തിന്റെ പേരിലായിരുന്നു. പക്ഷേ കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി ആ കറ മായ്ച്ചു കളയാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. പിന്നാലെ യൂറോപ്പ്യൻ ചാമ്പ്യന്മാരായ വീഴ്ത്തിക്കൊണ്ട് ഫൈനലിസിമയും മെസ്സി സ്വന്തമാക്കി. ഖത്തർ വേൾഡ് കപ്പിൽ കിരീട പ്രതീക്ഷകളോടുകൂടി തന്നെയായിരുന്നു മെസ്സി അർജന്റീനയും എത്തിയത്.

ആ പ്രതീക്ഷകൾ ഫലം കണ്ടു. ഖത്തറിൽ മെസ്സിയുടെ ലീഡർഷിപ്പിൽ അർജന്റീന സ്വർണ്ണകിരീടം നേടി.ഇതോടെ ലയണൽ മെസ്സി കമ്പ്ലീറ്റ് പ്ലെയർ ആയി മാറുകയും ചെയ്തു. ഇനി മെസ്സിക്ക് ഒന്നുംതന്നെ ഫുട്ബോൾ ലോകത്തെ തെളിയിക്കാനില്ല. നേരത്തെ തന്നെ ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് മെസ്സിയെ പലരും വാഴ്ത്തിയിരുന്നു.

അതിലൊന്നായിരുന്നു പ്രമുഖ മാഗസിനായ ഫോർ ഫോർ ടു മാഗസിൻ.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് അവർ 100 താരങ്ങളെ തിരഞ്ഞെടുത്തിരുന്നു.അതിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മറ്റാരുമല്ല,ലയണൽ മെസ്സി തന്നെയാണ്. അതായത് GOAT മെസ്സി തന്നെയാണ് എന്നുള്ളത് നേരത്തെ തന്നെ ഫോർ ഫോർ ടു മാഗസിൻ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അതിനിപ്പോൾ അടിവരയിട്ടു കൊണ്ടാണ് ഈ വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്ത് മറ്റൊരു അർജന്റീന ഇതിഹാസമായ ഡിയാഗോ മറഡോണയാണ് വരുന്നത്. മൂന്നാം സ്ഥാനത്ത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നു. ബ്രസീലിയൻ ഇതിഹാസമായ പെലെ നാലാം സ്ഥാനം മാത്രമാണ് കരസ്ഥമാക്കിയിട്ടുള്ളത്. മറ്റു ഇതിഹാസങ്ങളായ സിനദിൻ സിദാൻ,യൊഹാൻ ക്രൈഫ്,ജോർജ് ബെസ്റ്റ്,ഫ്രാൻസ് ബെക്കൻബോർ,പുഷ്കാസ്,റൊണാൾഡോ എന്നിവരാണ് യഥാക്രമം പത്താം സ്ഥാനങ്ങളിൽ വരെയുള്ളത്.

ലയണൽ മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നുള്ളത് പലരും ഇപ്പോൾ സമ്മതിച്ചു കഴിഞ്ഞ ഒരു കാര്യമാണ്. എന്നിരുന്നാലും ഫുട്ബോൾ വേൾഡിൽ ഇതേക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.പക്ഷേ നിലവിലെ ഏറ്റവും മികച്ച താരം അത് മെസ്സിയാണ് എന്നുള്ള കാര്യത്തിൽ ഇപ്പോൾ തർക്കങ്ങൾ എല്ലാം അവസാനിച്ചു കഴിഞ്ഞിട്ടുമുണ്ട്.