ബാഴ്‌സ ഇതുവരെയും മെസ്സിക്ക് ഓഫർ നൽകിയില്ല,തീരുമാനം ഉടൻ അറിയിക്കണമെന്ന് മെസ്സി

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ അടുത്ത ക്ലബ്‌ ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ലിയോ മെസ്സിയുടെ ആരാധകരും ഫുട്ബോൾ ലോകവും. 2021-ൽ ബാഴ്സലോന വിട്ടുകൊണ്ട് പിഎസ്ജിയിൽ ചേർന്ന ലിയോ മെസ്സി ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി ടീം വിടും.

സ്വന്തം ടീമിന്റെ ആരാധകരുടെ വിമർശനങ്ങളും കൂക്കിവിളികളും കാരണം പാരിസ് സെന്റ് ജർമയിനിൽ തുടരാൻ താല്പര്യമില്ലാത്ത ലിയോ മെസ്സി പിഎസ്ജി വിട്ടുപോകുമെന്നത് ഉറപ്പാണ്. എന്നാൽ ഏത് ക്ലബ്ബിലേക്കാണ് സൂപ്പർ താരം പോകുക എന്നത് ഉറപ്പായിട്ടില്ല.

നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അൽപ്പം ദിവസങ്ങൾക്കുള്ളിൽ അടുത്ത ക്ലബ്‌ ഏതാണെന്ന കാര്യത്തിൽ ലിയോ മെസ്സി തീരുമാനമെടുക്കും, ഏത് ക്ലബ്ബിലേക്കാണ് പോകേണ്ടത് എന്ന കാര്യത്തിലാണ് ലിയോ മെസ്സി ഇനിയുള്ള ദിവസങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കുക.

എന്നാൽ ഉടനെ തന്നെ അടുത്ത ക്ലബ്‌ ഏതാണെന്ന കാര്യം ലിയോ മെസ്സി പ്രഖ്യാപിക്കില്ല. മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോൺ ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നങ്ങൾ കാരണം ലിയോ മെസ്സിക്ക് വേണ്ടി ഒഫീഷ്യൽ ഓഫർ ഇതുവരെ നൽകിയിട്ടില്ല, ലാലിഗയുടെയും മറ്റും അനുമതിയും കാത്തിരിക്കുകയാണ് എഫ്സി ബാഴ്സലോന.

എന്നാൽ ലോകഫുട്ബോളിലെ തന്നെ വമ്പൻ ഓഫർ നൽകി കൊണ്ട് ഏപ്രിൽ മാസം മുതൽ തന്നെ പണചാക്കുകളുമായി സൗദി ക്ലബ്ബായ അൽ ഹിലാൽ ലിയോ മെസ്സിയെ സ്വന്തമാക്കുവാൻ ഇപ്പോഴും രംഗത്തുണ്ട്. ഉടനെ തന്നെ ലിയോ മെസ്സി ഭാവി ക്ലബ്ബിനെ കുറിച്ച് അന്തിമതീരുമാനം എടുക്കും, എന്നാൽ അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ തന്നെ പുറത്തുവിടാൻ ലിയോ മെസ്സി തയ്യാറായേക്കില്ല.