ബ്രസീലിൽ എന്നെ സ്നേഹിക്കുന്നവരുണ്ടെന്ന് അറിയാമായിരുന്നു, എന്നാൽ അർജന്റീന ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെ കണ്ടപ്പോൾ സന്തോഷം തോന്നി |Lionel Messi
2022ലെ ഫിഫ ലോകകപ്പിൽ കരുത്തരായ ഫ്രാൻസിനെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ലിയോ മെസ്സിയുടെ അർജന്റീന വേൾഡ് കപ്പ് ചാമ്പ്യന്മാർ ആയിരുന്നു. ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീന വിജയിക്കണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആഗ്രഹിച്ചപ്പോൾ അർജന്റീനയുടെ പ്രധാന എതിരാളികളായ ബ്രസീലിൽ നിന്നും ആഗ്രഹിച്ചവരും നിരവധി പേരാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ എട്ടാമത് ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ ലിയോ മെസ്സി ഫിഫ ലോകകപ്പ് ഫൈനലിൽ തനിക്ക് ലഭിച്ച പിന്തുണയേ കുറിച്ച് സംസാരിച്ചു. ബ്രസീലിൽ നിന്നുമുള്ളവർ ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയേ പിന്തുണക്കും എന്നത് പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു എന്ന് മെസ്സി വെളിപ്പെടുത്തി.
“ബ്രസീലിൽ നിന്നുമുള്ള ആരാധകർ അർജന്റീനയെ സപ്പോർട്ട് ചെയ്യുന്നത് ഞാൻ കണ്ടിരുന്നു, ഇത് അതിശയകരമാണ്. എന്നോട് സ്നേഹമുള്ള ആളുകൾ ബ്രസീലിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു എന്നാൽ അർജന്റീന ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാർ ആവണമെന്ന് ബ്രസീലിൽ നിന്നുമുള്ളവർ ആഗ്രഹിച്ചത് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.”
” ഞാൻ നേരത്തെ പറഞ്ഞതുപോലെ സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ അർജന്റീന ഫിഫ ലോകകപ്പ് ചാമ്പ്യന്മാർ ആവണമെന്ന് ആഗ്രഹിച്ചു, അതിന് കാരണം അവർക്ക് എന്നോടുള്ള സ്നേഹവും ഈ ട്രോഫി എനിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അവർക്ക് അറിയുന്നതുകൊണ്ടുമാണ്. എന്നോടുള്ള എല്ലാ സ്നേഹത്തിനും എല്ലാവർക്കും നന്ദി. ” – ലിയോ മെസ്സി പറഞ്ഞു.
Journalist: “I don't know if you saw this, but after Brazil's exit, Brazilian fans started wearing Argentina jerseys. Despite the historical rivalry, did you ever imagine seeing Brazilians cheering for Argentina in a World Cup final?”
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 1, 2023
Leo Messi: “Yes, I saw that, and it was… pic.twitter.com/v12WTzExut
ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആരാധകരാണ് ലിയോ മെസ്സി ഫിഫ ലോകകപ്പ് നേടുന്നത് കാണാൻ ആഗ്രഹിച്ചത്. അർജന്റീനയുടെ പ്രധാന എതിരാളികളായ ബ്രസീലിൽ നിന്നും നിരവധിപേർ അർജന്റീന വേൾഡ് കപ്പ് ചാമ്പ്യൻ ആവണമെന്ന് ആഗ്രഹിച്ചു. ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലാണ് ബ്രസീൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ വീണുപോകുന്നത്.