റയൽ മാഡ്രിഡിനെതിരെ നേടിയ ആ ഗോൾ എന്നും പ്രിയപ്പെട്ടത്-ലയണൽ മെസ്സി | Lionel Messi

കഴിഞ്ഞദിവസം പാരീസിൽ നടന്ന ബാലൻഡിയോർ പുരസ്കാരത്തിൽ ലയണൽ മെസ്സി തന്റെ എട്ടാം ബാലൻഡിയോർ നേടി ചരിത്രം കുറിച്ചിരുന്നു. ലോകകപ്പിലെ അവിസ്മരണീയ പ്രകടനമാണ് താരത്തിന് എട്ടാം ബാലൻഡിയോർ അനായാസം നേടാൻ സഹായകരമായത്.

ഇപ്പോഴിതാ ലയണൽ മെസ്സി താൻ നേടിയ 821 ഗോളിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോൾ ഏതാണ് എന്ന് വ്യക്തമാക്കുകയാണ്.ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലും,ലോകകപ്പ് ഫൈനലിലും നേടിയ ഗോളുകളായിരിക്കും തന്റെ പ്രിയപ്പെട്ടത് എന്ന് വ്യക്തമാക്കുന്നതിനോടൊപ്പം മറക്കാൻ പറ്റാത്ത ഗോളിനെക്കുറിച്ചും ലയണൽ മെസ്സി ഫ്രാൻസ് ഫുട്ബോളിനോട് മനസ്സ് തുറന്നു.

“എന്നാൽ മനസ്സിൽ എപ്പോഴും ഓർമ്മിക്കപ്പെടുന്ന ഗോൾ,ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെ 0-2ന് തോൽപിച്ചപ്പോൾ റയൽ മാഡ്രിഡിനെതിരെ ഞാൻ നേടിയ ഗോളാണ് ഞാൻ എപ്പോഴും ഓർക്കുന്നതും, ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നതും. നിങ്ങളോട് ഒന്നു പറയുകയാണെങ്കിൽ ഞാൻ ആ ഗോളിൽ ഉറച്ചു നിൽക്കും”

2011 പെപ് ഗാർഡിയോളക്ക് കീഴിലാണ് ലയണൽ മെസ്സി റയൽ മാഡ്രിഡിനെതിരെ ആ ഗോൾ നേടിയത്, ബാഴ്സലോണയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് നേട്ടത്തിന് ആ ഗോൾ ഒരു വഴിത്തിരിവാകുകയും ചെയ്തു, ഗാർഡിയോളയുടെ കീഴിൽ എക്കാലത്തെയും മികച്ച ബാഴ്സലോണ ടീമായിരുന്നു അന്ന് കളിച്ചിരുന്നത്. ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ബാഴ്സലോണ ചാമ്പ്യന്മാർ ആവുകയും ചെയ്തു. ഫൈനലിലും മെസ്സി തന്നെയായിരുന്നു ഹീറോ.