ബാലൻ ഡി ഓർ ചടങ്ങിന് മണിക്കൂറുകൾ ബാക്കി, ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്നു
നാളെ പാരീസിൽ വെച്ച് അരങ്ങേറുന്ന ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ ബാലൻഡിയോർ നോമിനേഷനുകളിൽ മുൻനിരയിൽ നിൽക്കുന്ന താരങ്ങളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹാലന്റും, അർജന്റീന ഇതിഹാസമായ ലിയോ മെസ്സിയും. ഇരുവരും മികച്ച പ്രകടനമാണ് ഫുട്ബോളിൽ തൊട്ടുമുമ്പുള്ള കാലങ്ങളിയായി പുറത്തെടുത്തിട്ടുള്ളത്.
സിറ്റിയുടെ ഹാലന്റും നിലവിൽ ഇന്റർമിയാമി ക്ലബ്ബിൽ കളിക്കുന്ന സൂപ്പർതാരം ലിയോ മെസ്സിയും തമ്മിലുള്ള ഇഞ്ചോടിച്ചുള്ള പോരാട്ടത്തിൽ ആരാണ് 2023 ലെ ബാലൻ ഡി ഓർ പുരസ്കാര വിജയി എന്ന് തീരുമാനിക്കുന്നതിൽ ആരാധകർക്ക് പോലും സംശയം ഉണ്ടാക്കുന്നു.മുൻ ചെൽസി സ്ട്രൈക്കർ ആയിരുന്ന ദ്രോഗ്ബയാണ് പ്രശസ്തമായ ബാലൻ ഡി ഓർ ട്രോഫിയുടെ കൈമാറ്റത്തിന് നേതൃത്വം വഹിക്കുന്നതെന്നാണ് ഇപ്പോൾ നമുക്ക് സോഷ്യൽ മീഡിയയിലൂടെ അറിയാൻ സാധിക്കുന്നത്.
അദ്ദേഹം പറയുന്നു : “തിങ്കളാഴ്ച ഞങ്ങൾ ബാലൻ ഡി യോറിന്റെ 67-ാമത് ചടങ്ങാണ് അവതരിപ്പിക്കാൻ പോകുന്നത്.അവസാനത്തെ രണ്ട് ലോകകപ്പുകളെ കുറിച്ചാണ് നമ്മൾ ചടങ്ങിൽ സംസാരിക്കുക . മാഞ്ചസ്റ്റർ സിറ്റിയുടെ മികച്ച പ്രകടനങ്ങളെക്കുറിച്ചും നമ്മൾ സംസാരിക്കും . ഒപ്പം മികച്ച താരങ്ങളുടെ അതിശയിപ്പിക്കുന്ന വ്യക്തിഗത പ്രകടനങ്ങൾ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ഫുട്ബോൾ മികവുകൾ എല്ലാം ഈ പ്രസ്തുത ചടങ്ങിൽ വിശദീകരിക്കുന്നതാണ് . അതിനാൽ തന്നെ തിങ്കളാഴ്ച പാരീസിൽ വച്ച് നമുക്ക് കണ്ടുമുട്ടാം എന്നാണ് അദ്ദേഹം നാളെ നടക്കാൻ പോകുന്ന ബാലൻ ഡി ഓർ പുരസ്കാരവിജയെ പ്രഖ്യാപിക്കുന്ന ചടങ്ങിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
🚨✨ Leo Messi, expected to win the Ballon d’Or 2023.
— Fabrizio Romano (@FabrizioRomano) October 25, 2023
Understand all the indications are set to be confirmed but Messi will be the final winner once again.
Official decision to be unveiled Monday night in Paris.
🇦🇷 It will be Messi’s historical 8th Ballon d’Or. pic.twitter.com/v8FWZQdeaR
ബാലൻ ഡി ഓർ വിജയി ആരായിരിക്കും എന്ന് ഇതുവരെ ഔദ്യോഗികമായി ഉറപ്പിച്ചിട്ടില്ല. എന്നാൽപോലും അടുത്തിടെ വന്ന വാർത്തകൾ സൂപ്പർതാരം ലയണൽ മെസ്സിയിലേക്ക് വിരൽചൂണ്ടുന്നവയാണ്. മെസ്സിയുടെ അടുത്ത ഒരു കുടുംബ സുഹൃത്ത് ഇതിനോടകം തന്നെ ഇക്കാര്യത്തിൽ സൂചന തന്നിട്ടുണ്ട്. മാത്രമല്ല പ്രസിദ്ധ ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോ ലയണൽ മെസ്സി എന്ന ഇതിഹാസം തന്നെയാണ് ഇപ്രാവശ്യത്തെ ബാലൻ ഡി ഓർ വിജയിയായി തിരഞ്ഞെടുക്കാൻ പോകുന്നത് എന്ന് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ടിട്ടുണ്ട്.
🚨Didier Drogba will give Lionel Messi his eighth Ballon d’Or in Paris on Monday!
— Leo Messi 🔟 Fan Club (@WeAreMessi) October 27, 2023
pic.twitter.com/tQAvGPoNtN
ഫ്രാൻസിലെ പാരീസിലെ തീയറ്റർ ഡു ചാറ്റ്ലെറ്റിൽ വച്ചാണ് പുരസ്കാര ചടങ്ങ്. ദിദിയർ ദ്രോഗ്ബ തിങ്കളാഴ്ച പാരീസിൽ അർജന്റീന സൂപ്പർതാരമായ ലയണൽ മെസ്സിക്ക് തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ നൽകും എന്ന് തന്നെയാണ് ലിയോ മെസ്സി ആരാധകർ പ്രതീക്ഷിക്കുന്നത്.ഇന്ത്യയിലുള്ളവർക്ക് ടെലിവിഷനിൽ സോണി ടെൻ 2 ചാനലിലൂടെയും ,ജിയോ ടി വി, സോണി ലൈവ് എന്നീ വെബ് സൈറ്റുകളിലൂടെയുമാണ് തത്സമയ സംപ്രേഷണം കാണാൻ സാധിക്കുക.ഇന്ത്യൻ സമയം 11:30 യോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്