ആരാധകന്റെ ആഗ്രഹം സാധിച്ച് മെസ്സി; കണ്ണീരണിഞ്ഞ് ആരാധകർ; വീഡിയോ കാണാം

അമേരിക്കൻ സോക്കറിൽ അനുദിനം ചരിത്രം സൃഷ്ടിക്കുക മാത്രമല്ല അമേരിക്കൻ ജനതയുടെ ഹൃദയവും കീഴടക്കുകയാണ് മെസ്സി. ആരാധകരോട് വിനയത്തോടെ പെരുമാറാറുള്ള മെസ്സി ഒരു ആരാധകന് നൽകിയ ചുംബനവും അത് കിട്ടിയ ആരാധകനുണ്ടായ സന്തോഷത്തിന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

‘ക്യാപ്‌റ്റൻ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എനിക്കൊരു ചുംബനം നൽകാമോ ക്യാപ്റ്റാ എന്നായിരുന്നു ആരാധകന്റെ അഭ്യർത്ഥന. കാറിൽ സഞ്ചരിക്കുകയായിരുന്ന മെസ്സി ഇത് കേട്ടയുടൻ ആരാധകന്റെ കവിളിൽ ചുംബനം നൽകുകയായിരുന്നു. ചുംബനം കിട്ടിയ ആരാധകൻ അത് വിശ്വാസിക്കാൻ കഴിയാതെ കണ്ണ് നിറഞ്ഞ് ആനന്ദിക്കുന്നതും വീഡിയോയിൽ കാണാനാവും.

അമേരിക്കയിൽ മെസ്സി ഏറെ സന്തുഷ്ടവാനാണ് എന്ന് തെളിയിക്കുന്നതും മെസ്സിക്ക് വലിയ സ്വീകാര്യത അമേരിക്കയിൽ നിന്നും ലഭിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ വീഡിയോ.കഴിഞ്ഞ ദിവസം മെസ്സിയുടെ സഹതാരമായ ജോർഡി ആൽബയും പറഞ്ഞത് ഇതേ വാക്കുകൾ തന്നെയായിരുന്നു. മെസ്സിയ്ക്ക് ഇവിടെ വലിയ സ്നേഹവും പിന്തുണയും ലഭിക്കുന്നു.

അതിനാലാണ് മെസ്സിക്ക് അമേരിക്കയിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പന്ത് തട്ടാൻ കഴിയുന്നതും ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുന്നതെന്നും ആൽബ പറഞ്ഞിരുന്നു. അതൊക്കെ അടി വരയിടുന്നതാണ് ഈ വീഡിയോ.