പത്തേ പത്ത് മിനുട്ട്; അമേരിക്കയിൽ വീണ്ടും ചരിത്രമെഴുതി മെസ്സി |Lionel Messi

അമേരിക്കയിൽ ഓരോ ദിവസവും മെസ്സി പുതിയ ചരിത്രമെഴുതുകയാണ്. ഇതിനോടകം അമേരിക്കയിൽ കളിച്ച 3 കളിയിൽ 5 ഗോളുകൾ നേടിയിരിക്കുകയാണ് മെസി. അവസാന മത്സരത്തിൽ ഒർലാന്റോയ്ക്കെതിരെ മെസ്സി ഇരട്ട ഗോളുകളും നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു അത്ഭുതം കൂടി മെസ്സി അമേരിക്കയിൽ സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്റർമിയാമിയുടെ അടുത്ത് മത്സരം എഫ്സി ഡല്ലാസുമായാണ്. ഈ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റ് തീർന്നത് കേവലം 10 മിനുട്ട് കൊണ്ടാണ്. ഇതിൽ ഏറ്റവും അത്ഭുതകരം ഈ മത്സരം നടക്കുന്നത് ഇന്റർമിയാമിയുടെ ഹോം ഗ്രൗണ്ടിലല്ല. മറിച്ച് ഡല്ലാസിന്റെ ഹോം ഗ്രൗണ്ടിലാണ്. മെസ്സി അമേരിക്കയിൽ കളിക്കുന്ന ആദ്യ എവേ മത്സരം കൂടിയാണ്. മെസ്സിയുടെ ആദ്യ എവേ മത്സരത്തിലാണ് എവേ ടീമിന്റെ ടിക്കറ്റുകൾ കേവലം 10 മിനുട്ടിൽ വിറ്റ് തീർന്നിരിക്കുന്നത്.

20000 കപ്പാസിറ്റിയാണ് ഡല്ലാസിന്റെ ഹോം ഗ്രൗണ്ട് സ്റ്റേഡിയത്തിനുള്ളത്. അത്രയും ടിക്കറ്റുകളാണ് കേവലം 10 മിനുട്ടിൽ വിറ്റ് തീർന്നത്. ഇതിൽ എടുത്ത് പറയേണ്ടത് ടിക്കറ്റ് നിരക്കുകളെല്ലാം മുമ്പുള്ളതിനേക്കാൾ ഇരട്ടി വിലയാണ് എന്നതാണ്.

ഏതായാലും മെസ്സി അമേരിക്കയിലേക്ക് പോയപ്പോൾ ഫുട്ബോളിന് യാതൊരു പ്രസക്തിയും ഇല്ലാത്ത രാജ്യത്തേക്കാണ് മെസി പോയത് എന്ന പരാതി ആരാധകർക്കുണ്ടായിരുന്നു. എന്നാലിപ്പിൽ മെസ്സിയുടെ വരവോടെ അമേരിക്കയിൽ മൊത്തം ഫുട്ബോൾ ജ്വരം ആരംഭിച്ചു എന്നതിന്റെ സൂചനയാണ് 10 മിനുട്ടിൽ ടിക്കറ്റുകൾ വിറ്റ് തീർന്ന സംഭവം.