അമേരിക്കൻ ലീഗ് കപ്പിലെ ഇന്ന് നടന്ന സെമിഫൈനൽ മത്സരത്തിൽ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീം മേജർ സോക്കർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഫിലഡെൽഫിയ ടീമിനെ അവരുടെ സ്റ്റേഡിയത്തിൽ പോയി പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം നേടിയ ഇന്റർമിയാമി ഫൈനലിൽ പ്രവേശിച്ചു.
മത്സരത്തിൽ തകർപ്പൻ ഗോൾ നേടിയ ലിയോ മെസ്സിയുടെ ഫോമിൽ തന്നെയാണ് ഇന്റർമിയാമി ടീം തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. ഇന്റർ മിയാമി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് ആറു മത്സരങ്ങൾ പിന്നിട്ടപ്പോൾ ലിയോ മെസ്സി നേടിയത് 9 ഗോളുകളാണ്. എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ ലിയോ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് മറ്റൊരു വസ്തുത.
ഫിലഡൽഫിയ യൂണിയന് എതിരായ മത്സരത്തിനു മുൻപ് വാംഅപ്പ് ചെയ്യുന്ന ലിയോ മെസ്സിയുടെ ജേഴ്സിക്ക് വേണ്ടി എതിർ ടീമിലെ രണ്ട് താരങ്ങൾ എത്തിയത് വളരെ രസകരമായ കാഴ്ചയായിരുന്നു. ഒരു ജേഴ്സിക്ക് വേണ്ടി ഇരുതാരങ്ങളും മെസ്സിയോട് ആവശ്യപ്പെടുന്ന ചിത്രമാണ് ലഭിച്ചത്. ഫിലഡൽഫിയ യൂണിയന്റെ അർജന്റീന താരങ്ങളായ ജൂലിയൻ കറാൻസ, ജാവോക്വിൻ ടോറസ് എന്നിവരാണ് ലിയോ മെസ്സിയുടെ ജേഴ്സി ആവശ്യപ്പെട്ടത്. മത്സരശേഷം മെസ്സി തന്റെ മിയാമി ജേഴ്സി ജൂലിയൻ കറാൻസയുമായി കൈമാറ്റം ചെയ്തു.
Messi exchanges jersey with Philadelphia Union’s Argentine forward Julian Carranza. 🇦🇷🇦🇷💪
pic.twitter.com/cO80kEQBbm— FCB Albiceleste (@FCBAlbiceleste) August 16, 2023
മത്സരത്തിൽ നാലു ഗോളുകൾക്ക് വിജയിച്ച ഇന്റർമിയാമി ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ ലീഗ് കപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. കൂടാതെ അടുത്ത സീസണിൽ നടക്കുന്ന concacaf ചാമ്പ്യൻസ് ലീഗിലേക്കും ഇന്റർമിയാമി യോഗ്യത നേടി. ഇന്റർമിയാമി ടീമിനോടൊപ്പം ഉള്ള ആദ്യ കിരീടം ലക്ഷ്യമിടുന്ന ലിയോ മെസ്സി ഓഗസ്റ്റ് 19ന് ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിന് ഒരുങ്ങുകയാണ്.
Julián Carranza and Joaquín Torres fighting for Messi’s jersey. 🇦🇷🤝🇦🇷😂 pic.twitter.com/ojEzyRuHZM
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 15, 2023