അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി സൈൻ ചെയ്ത ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇന്റർ മിയാമി ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗമായി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു മത്സരത്തിൽ നിന്ന് തന്നെ മൂന്ന് ഗോളുകൾ നേടിയ ലിയോ മെസ്സി ഇതിനകം തന്നെ ഇന്റർമിയാമിയെ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയിപ്പിച്ചു.
ലിയോ മെസ്സിയുടെ ബാഴ്സലോണയിലെ സഹതാരങ്ങളായ സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ എന്നിവർ ഇന്റർ മിയാമിക്ക് വേണ്ടി സൈൻ ചെയ്തിട്ടുണ്ട്. സെർജിയോ ബുസ്ക്കറ്റ്സ് ലിയോ മെസ്സിക്കൊപ്പം ആണ് സൈനിങ് ചെയ്തതും പ്രസന്റേഷനിൽ പങ്കെടുത്തതും. ലിയോ മെസ്സിയോടൊപ്പം തന്നെ ഇന്റർ മിയാമി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് സെർജിയോ ബുസ്ക്കറ്റ്സ് മെസ്സിക്കൊപ്പം ഇന്റർമിയാമിയിൽ ബാഴ്സലോണയിലെ കളികൾ ആവർത്തിക്കുകയാണ്.
അറ്റ്ലാൻഡ് യൂണിറ്റടിനെതിരെ നടന്ന ഇന്റർമിയാമിയുടെ അവസാനം മത്സരത്തിൽ ലിയോ മെസ്സി നേടുന്ന ആദ്യ കോളിന് മനോഹരമായ അസിസ്റ്റ് നൽകിയത് സെർജിയോ ബുസ്ക്കറ്റ്സ് ആയിരുന്നു. അതിനുമുമ്പ് നടന്ന അരങ്ങേറ്റം മത്സരത്തിൽ ക്രോസ് അസോണിനെതിരെയും ലിയോ മെസ്സിയുടെ തകർപ്പൻ പ്രണയത്തിനു പിന്നിൽ സെർജിയോ ബുസ്കറ്റ്സിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ എഫ്സി ബാഴ്സലോണയിൽ കളിച്ച അതേ കോമ്പിനേഷൻ വീണ്ടും ഇന്റർ മിയാമിൽ ഒന്നിച്ചപ്പോൾ മെസ്സിയും ബുസ്ക്കറ്റ്സും ബാഴ്സലോണയിലെതുപോലെ ഇന്റർമിയാമിയിലും മികച്ച പ്രകടനം ആവർത്തിക്കുകയാണ്. കൂടാതെ ജോഡി ആൽബ കൂടി എത്തുന്നതോടെ ഇന്റർമിയാമി ടീം സെറ്റ് ആവും.
നിലവിൽ വരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം ബാഴ്സലോണയിൽ ലിയോ മെസ്സിക്കൊപ്പം സഹതാരങ്ങളായി കളിച്ചിരുന്ന ലൂയിസ് സുവാരസ്, ഇനിയസ്റ്റ എന്നീ താരങ്ങൾ കൂടി ഇന്റർമിയാമിൽ എത്തിയേക്കും. നിലവിൽ ഇന്റർ മിയാമിയെ പരിശീലിപ്പിക്കുന്നത് മുൻപ് ബാഴ്സലോണയെയും അർജന്റീനയും പരിശീലിപ്പിച്ച അർജന്റീന സ്വദേശിയായ ടാറ്റ മാർട്ടിനോയാ