സോഷ്യൽ മീഡിയ പറഞ്ഞ പോലെയല്ല,ഗോൾ നേടിയശേഷം മെസ്സിയുടെ ആഘോഷത്തെക്കുറിച്ച് വ്യക്തത വരുത്തി ഭാര്യ അന്റോനെല്ല |Lionel Messi

പാരീസിലെ സങ്കീർണ്ണമായ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിലെത്തിയത്. ആദ്യ രണ്ടു മത്സരത്തിൽ നിന്ന് തന്നെ മൂന്ന് ഗോളുകൾ നേടിയ ലിയോ മെസ്സി ഇതിനകം തന്നെ ഇന്റർമിയാമിയെ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയിപ്പിച്ചു.

ക്രൂസ് അസൂലിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഇഞ്ചുറി ടൈം ഫ്രീകിക്കിലൂടെ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മെസി അടുത്ത മത്സരത്തിൽ അറ്റ്ലാന്റാക്കെതിരെ ഇരട്ട ഗോളുകളും അസിസ്റ്റും നേടി മിയാമിയെ 4 -0 ത്തിന്റെ വിജയത്തിലേക്ക് നയിച്ചു.ഭാര്യ അന്റോണല റൊക്കൂസോയ്ക്കും കുട്ടികൾക്കുമൊപ്പം യുഎസിൽ ജീവിതം മെസ്സി നന്നായി ആസ്വദിക്കുന്നതായി തോന്നുന്നു.

അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ വിജയത്തിൽ രണ്ടാമത്തെ ഗോൾ നേടിയതിന് ശേഷം ഇതുവരെ കാണിച്ചിട്ടില്ലാത്ത ആഘോഷം പുറത്തെടുത്തു.ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചകൾക്ക് കാരണമായി. എന്നാൽ അതിന് പിന്നിലെ കാരണം അന്റോണല വെളിപ്പെടുത്തിയിരിക്കുകയാണ്.ഹോൾഡ് മൈ ബിയർ എന്ന ആംഗ്യമാണ്‌ മെസി ഉദ്ദേശിച്ചതെന്ന് ചിലർ പറഞ്ഞപ്പോൾ സ്റ്റാർ വാർസ് അല്ലെങ്കിൽ അയൺ മാൻ എന്നിവയെ കുറിച്ചുള്ള പരാമർശമാണെന്ന് കുറച്ചുപേർ അവകാശപ്പെട്ടു. എന്നാൽ മാർവലിന്റെ സൂപ്പർഹീറോകളിൽ ഒരാളായ തോറിനീയാണ് മെസ്സി അനുകരിച്ചതെന്ന് അന്റോണല റോക്കൂസോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

അരികിലുണ്ടായിരുന്ന തന്റെ കുട്ടികളെ നോക്കിയാണ് വലതു കൈകൊണ്ട് ചുറ്റികയെടുക്കാൻ പോകുന്ന മാർവൽ സൂപ്പർഹീറോ ചെയ്യുന്ന ആഗ്യം മെസ്സി അനുകരിച്ചത്.സൗത്ത് ഫ്ലോറിഡയിലേക്ക് മാറിയതിന് ശേഷം മൈതാനത്തും പുറത്തും മെസ്സി എത്രമാത്രം ആഹ്ലാദഭരിതനാണെന്ന് ഇത്തരം കാര്യങ്ങൾ കാണിക്കുന്നു.എല്ലാം സ്വന്തമാക്കിയതിന് ശേഷം വർഷങ്ങൾക്ക് ശേഷം യൂറോപ്പ് വിടാൻ തീരുമാനിച്ചതും അതുകൊണ്ടാണ്. ഇപ്പോൾ മെസ്സിക്കും കുടുംബത്തിനും ആസ്വദിക്കാനുള്ള സമയമാണ്.