ബാഴ്സലോണയിൽ ലിയോ മെസ്സിക്ക് വിടവാങ്ങൽ മത്സരത്തിനുള്ള അവസരം ഒരുങ്ങുന്നു |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി വീണ്ടും എഫ്സി ബാഴ്സലോണ ജഴ്സിയിൽ കളിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിരവധി ആരാധകർ. അത്തരം ആഗ്രഹമുള്ളവർക്ക് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എഫ് സി ബാഴ്സലോണ ക്ലബ്ബിന്റെ 125 മത് ജന്മദിനം പ്രമാണിച്ച് 2024 ൽ ലിയോ മെസ്സിയുടെ വേൾഡ് കപ്പ് ചാമ്പ്യൻ ടീമായ അർജന്റീനയുമായി എഫ്സി ബാഴ്സലോണ സൗഹൃദമത്സരം കളിച്ചേക്കും.

ക്യാമ്പ് നൂവിൽ വെച്ച് ബാഴ്സലോണ ആരാധകരോടുള്ള ലിയോ മെസ്സിയുടെ വിടവാങ്ങൽ ചടങ്ങും അരങ്ങേറിയേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. എഫ് സി ബാഴ്സലോണയുടെ ഹോം സ്റ്റേഡിയമായ സ്പോട്ടിഫൈ ക്യാമ്പ് നൂവിൽ വെച്ചായിരിക്കും ഈ മത്സരം. മത്സരത്തിന്റെ ആദ്യപകുതി അർജന്റീന ജേഴ്സിയിലും രണ്ടാം പകുതി ബാഴ്സലോണയുടെ ജേഴ്സിലും ആയിരിക്കും ലിയോ മെസ്സി പന്ത് തട്ടുക.

എഫ് സി ബാഴ്സലോണയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ ലിയോ മെസ്സി ക്ലബ് വിട്ടതിനുശേഷം ആരാധകരോട് ഒഫീഷ്യലായി വിടവാങ്ങൽ നടത്തിയിട്ടില്ല. ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ച ലിയോ മെസ്സിയുടെ ബാഴ്സലോണ കരിയറിൽ സ്വന്തമാക്കിയ പുരസ്‌കാരങ്ങൾ ഉൾപ്പടെയുള്ള 8 ബാലൻഡിയോർ പുരസ്‌കാരങ്ങളും ഫിഫ വേൾഡ് കപ്പ് ലിയോ മെസ്സി ക്യാമ്പ് നൂവിൽ പ്രദർശിപ്പിച്ചേക്കും.

ലിയോ മെസ്സിക്ക് വേണ്ടി ബാഴ്സലോണ സ്റ്റേഡിയത്തിൽ ആരാധകർ വലിയൊരു ബാനർ ഉയർത്തും. ആരാധകർ ഏറെ കാത്തിരിക്കുന്നതും ഈ ഒരു ദിവസത്തിനുവേണ്ടി തന്നെയാണ്. നിലവിൽ വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2024ൽ ലിയോ മെസ്സിയുടെയും ബാഴ്സലോണയുടെയും ആരാധകരുടെ ഏറെ സന്തോഷമുള്ള ദിവസമായിരിക്കും വരാനിരിക്കുന്നത്.