നിങ്ങൾ ഫുട്ബോൾ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ മെസ്സിയെ ഇഷ്ടപ്പെട്ടിരിക്കും- കസിമിരോ

ഏഴ് തവണ ബലോൺ ഡിയോർ നേടിയ ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ കരിയറിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ബുദ്ദിമുട്ടേറിയ എതിരാളിയായി എല്ലാവരും വിശേഷിപ്പിക്കുന്നത് ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോയെയാണ്. റയൽ മാഡ്രിഡ്‌ vs ബാഴ്സലോണ എൽ ക്ലാസിക്കോ അർജന്റീന vs ബ്രസീൽ മത്സരങ്ങളിലെല്ലാം ഇരുതാരങ്ങളും നേർക്കുനേർ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.

രാജ്യാന്തരതലത്തിലും, ക്ലബ്ബ് തലത്തിലും ഏറ്റവും വലിയ ശത്രുക്കളായി അറിയപ്പെടുന്ന ക്ലബ്ബിനും(റയൽ മാഡ്രിഡ്-ബാഴ്‌സലോണ)രാജ്യത്തിനും(ബ്രസീൽ-അർജന്റീന)എതിരാളികളായി കളിച്ചവരാണ് രണ്ടുപേരും,ഈയിടെ ഇ എസ് പി എൻ ബ്രസീലിന് നൽകിയ അഭിമുഖത്തിൽ ലിയോ മെസ്സിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിയൻ മധ്യനിര താരമായ കാസമിറോ. നിങ്ങൾ ഫുട്ബോളിനെ ഇഗ്ടപ്പെടുന്നവരാണെങ്കിൽ ലിയോ മെസ്സിയെയും നിങ്ങൾ ഇഷ്ടപ്പെടും എന്നാണ് കാസമിറോ മെസ്സിയെ കുറിച്ച് പറഞ്ഞത്.

“കാണുമ്പോഴെല്ലാം എല്ലാവരും സ്നേഹത്തിൽ വീണുപോകുന്ന താരമാണ് ലിയോ മെസ്സി, നിങ്ങൾ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നയാളാണെങ്കിൽ നിങ്ങൾ മെസ്സിയെയും ഇഷ്ടപ്പെടും.” – കാസമിറോ ഇ എസ് പി എൻ ബ്രസീലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ പറഞ്ഞു.

നിലവിൽ യൂറോപ് വിട്ടുകൊണ്ട് മേജർ സോക്കർ ലീഗിൽ കളിക്കാൻ അമേരിക്കയിലേക്ക് നീങ്ങിയിരിക്കുകയാണ് ലിയോ മെസ്സി. അതേസമയം കാസമിറോ ഇപ്പോഴും യൂറോപ്പിലെ പ്രധാന ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മധ്യനിരയിൽ മിന്നും പ്രകടനം നടത്തുകയാണ്. നിലവിൽ ഇരു താരങ്ങളും തങ്ങളുടെ അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്.