ലയണൽ മെസ്സി മോശമായി കളിക്കണമെന്ന് തീരുമാനിച്ചാൽ പോലും മോശമായി കളിക്കാൻ കഴിയില്ല- ലോകകപ്പ് നേടിയ അർജന്റീന കോച്ച്

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ലിയോ മെസ്സി തന്റെ കരിയറിൽ നേടാനാവുന്നതെല്ലാം നേടി കഴിഞ്ഞു. അർജന്റീന ടീമിനോടൊപ്പം ഒരു ട്രോഫി പോലും കാലങ്ങളായി നേടാൻ കഴിയാത്ത മെസ്സിക്ക് 2022 എന്ന വർഷം സമ്മാനിച്ചത് ഫിഫ വേൾഡ് കപ്പ്‌ ഉൾപ്പടെ മൂന്നു ഇന്റർനാഷണൽ ട്രോഫികളാണ്.

ലിയോ മെസ്സി നിലവിൽ യൂറോപ്പിനോട് വിട പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഇന്റർ മിയാമി ക്ലബ്ബിൽ സൈൻ ചെയ്തിട്ടുണ്ട്. ലിയോ മെസ്സിയെ കുറിച്ച് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ 1978-ൽ അർജന്റീനക്ക് വേൾഡ് കപ്പ്‌ നേടികൊടുത്ത പരിശീലകനായ സീസർ ലൂയിസ് മെനോട്ടി സംസാരിക്കുകയുണ്ടായി.

മോശമായി കളിക്കാൻ മെസ്സി തീരുമാനിച്ചാൽ പോലും അങ്ങനെ കളിക്കാൻ ലിയോ മെസ്സിക്ക് കഴിയില്ല എന്നാണ് സീസർ ലൂയിസ് മെനോട്ടി പറഞ്ഞത്. മോശമായ ഫോമിൽ കളിക്കുക എന്ന കാര്യം മാത്രമാണ് ലിയോ മെസ്സിക്ക് കളിക്കളത്തിൽ ചെയ്യാൻ കഴിയാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ലിയോ മെസ്സിക്ക് മോശമായി കളിക്കാൻ തോന്നിയാൽ പോലും അങ്ങനെ കളിക്കാൻ കഴിയില്ല, മോശമായി ഫോമില്ലാതെ കളിക്കുക എന്നതാണ് മെസ്സിക്ക് ചെയ്യാൻ കഴിയാത്ത ഏക കാര്യം.” – സീസർ ലൂയിസ് മെനോട്ടി ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ പറഞ്ഞു.

1976-ൽ അർജന്റീനക്ക് ലോകകപ്പ്‌ കിരീടം നേടികൊടുത്ത സീസർ ലൂയ്സ് മെനോട്ടി അർജന്റീന ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്, അർജന്റീനയിലെ നിരവധി ക്ലബ്ബുകളുടെ പരിശീലകനായി സേവനം അനുഷ്ഠിച്ച സീസർ ലൂയിസ് മെനോട്ടി ലിയോ മെസ്സിയെ കുറിച്ച് വാഴ്ത്തി പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തിട്ടുള്ളത്.