3 വർഷത്തെ പരിശ്രമം; 3 ക്ലബ്ബുകളിൽ നിന്ന് കടുത്ത സമ്മർദ്ദം; മെസ്സിയെ ടീമിലെത്തിച്ചതിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി മിയാമി ഉടമ | Lionel Messi

ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള കൂടുമാറ്റം. പിഎസ്ജിയുമായി കരാർ അവസാനിച്ച മെസ്സി വീണ്ടും ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് മെസ്സി മിയാമി തിരഞ്ഞെടുക്കുന്നത്.ഇപ്പോഴിതാ മെസ്സിയെ ടീമിലെത്തിക്കാൻ നടത്തിയ നീക്കങ്ങളെ പറ്റിയും ആ സമയത്ത് നേരിട്ട സമ്മർദ്ധങ്ങളെ പറ്റിയും മനസ്സ് തുറക്കുകയാണ് ഇന്റർമിയാമിയുടെ സഹ ഉടമ ജോർജെ മാസ്.

പല വെല്ലുവിളികളും അതിജീവിച്ചാണ് മെസ്സിയെ ടീമിൽ എത്തിച്ചതെന്നും പല ക്ലബ്ബുകളുടെയും സമ്മർദ്ദം ഉണ്ടായിരുന്നെന്നും മാസ് പറഞ്ഞു. പിഎസ്ജി താരത്തിന് മുന്നിൽ പുതിയ കരാർ വെച്ചതും ബാഴ്സ താരത്തെ തിരികെ എത്തിക്കാൻ ശ്രമിച്ചതും സൗദി വമ്പന്മാരായ അൽ ഹിലാൽ വമ്പൻ തുക മെസ്സിക്ക് വേണ്ടി വാഗ്ദാനം ചെയ്തതുമെല്ലാം തങ്ങൾക്ക് മെസ്സിയെ ടീമിൽ എത്തിക്കുന്നതിൽ സമ്മർദ്ദമുണ്ടാക്കിയെന്നും മാസ് പറഞ്ഞു. നീണ്ട മാസങ്ങൾ ഞങ്ങൾക്ക് സംഘർഷഭരിതമായിരുന്നെന്നും റോസാറിയോ, ബാഴ്സലോണ, മാഡ്രിഡ്‌, പാരിസ് മയാമി, ദോഹ എന്നിവിടങ്ങളിൽ മീറ്റിംഗ് അറ്റൻഡ് ചെയ്യേണ്ടി വന്നെന്നും മാസ് പറയുന്നു.

മെസ്സിയെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങൾ 3 വർഷം മുമ്പേ ആരംഭിച്ചിരുന്നു. മെസ്സിയെ ടീമിൽ എത്തിക്കുന്നതിന് ആപ്പിൾ കമ്പനിയുടെ കരാർ നിർബന്ധമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.’മൂന്ന് വർഷം ഞങ്ങൾ ഇതിന്റെ പിറകിലായിരുന്നു, കഴിഞ്ഞ ഒന്നര വർഷം ഇതിനായി ഞങ്ങൾ തീവ്രമായ ശ്രമങ്ങൾ നടത്തി. അതിന്റെ ഭാഗമായി മെസ്സിയുടെ പിതാവും എജന്റുമായ ജോർജെ മെസ്സിയുമായി താനും മറ്റൊരു ഉടമയായാ ഡേവിഡ് ബെക്കാമും 3 വർഷങ്ങൾക്ക് മുമ്പേ ചർച്ചകൾ നടത്തിയിരുന്നുവെന്നും ജോർജെ മാസ് വെളിപ്പെടുത്തി.

എന്നാൽ എല്ലാ പരിശ്രമങ്ങൾക്കും മെയ് മാസത്തിൽ അവസാനമായെന്നും മെസ്സിയെ സമ്മർദ്ദത്തിലാഴ്ത്താതെ കരാർ നൽകാൻ ആയെന്നും മാസ് പറഞ്ഞു. കരാറിന് മുന്നോടിയായി ബാഴ്സലോണയിലും മിയാമിയിലും റോസാരിയോയിലും ഞങ്ങൾ ചർച്ചകൾ നടത്തിയെന്നും ലോകകപ്പ് സമയത്ത് മുഴുവനായും ഖത്തറിൽ ചിലവഴിച്ചതായും മാസ് പറഞ്ഞു.

1230 കോടി രൂപയുടെ വേതനമുള്ള രണ്ട് വർഷത്തെ കരാറാണ് മെസ്സിക്ക് നൽകിയതെന്നും കരാർ പൂർത്തിയാക്കിയതിന് ശേഷം ഇരുകൂട്ടർക്കും സമ്മതമാണെങ്കിൽ ഒരു വർഷം കൂടി കരാർ പുതുക്കാനുള്ള വ്യവസ്ഥയുമാണ് മെസ്സിക്ക് നൽകിയ ഓഫറെന്നും അദ്ദേഹം വെളിപ്പെടുത്തി.പാരിസിൽ നിന്നും മയാമിയിലേക്കുള്ള മെസ്സിയുടെ കൂടുമാറ്റം പെട്ടന്നുള്ള തീരുമാനം അല്ലെന്നും ദീർഘ നാളത്തെ അസൂത്രണമാണെന്നും ഇതോടെ വ്യക്തമാവുകയാണ്.

Lionel Messi
Comments (0)
Add Comment