ലയണൽ മെസ്സിയുടെ ട്രെയിനിങ് കാണാൻ വേണ്ടി മാത്രം ഞാൻ എന്നും രാവിലെ ഏഴുമണിക്ക് ഗ്രൗണ്ടിൽ എത്താറുണ്ട്-ബെക്കാം | Lionel Messi

ലയണൽ മെസ്സിയുടെ ഇന്റർമയാമിയിലേക്കുള്ള വരവിൽ പ്രതികരണം നടത്തി മുൻ സൂപ്പർതാരവും അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയുടെ സഹ ഉടമയുമായ ഡേവിഡ് ബെക്കാം, വളരെയേറെയുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് അദ്ദേഹത്തെ ഞങ്ങൾക്ക് സ്വന്തമാക്കാൻ കഴിഞ്ഞതെന്നും താരം വ്യക്തമാക്കി.

“ഞങ്ങൾ ലയണൽ മെസ്സിക്ക് ഓഫർ നൽകിയിരുന്നു,എന്നാൽ അദ്ദേഹത്തിന് സൗദിയിൽ നിന്നും വലിയ ഓഫറുകൾ ലഭിച്ചിരുന്നു,ബാഴ്സലോണയിലേക്ക് തിരിച്ചുപോകാനുള്ള ഓഫറും അദ്ദേഹത്തിന് ലഭിച്ചിരുന്നു, അതെന്നെ ശരിക്കും വിഷമിപ്പിച്ചു, ബാഴ്സലോണയിൽ ഒരു പ്രോപ്പർ ഫെയർവെൽ ലഭിച്ചിരുന്നില്ല, പക്ഷേ അത് തീരുമാനിക്കേണ്ടത് അവനായിരുന്നു” ഡേവിഡ് ബെക്കാം തുടർന്നു.

മെസ്സിയെ പരിശീലിപ്പിക്കുന്നതും കളിക്കുന്നതും കാണാനുള്ള അവസരത്തെക്കുറിച്ചും ബെക്കാം സംസാരിച്ചു – ഒരു ഉടമയെന്ന നിലയിൽ അവനെ ഇങ്ങനെ വീക്ഷിക്കുന്നത് വ്യത്യസ്തമായ കാഴ്ചപ്പാട് നൽകുന്നുവെന്നും ബെക്കാം അഭിപ്രായപ്പെട്ടു.

‘പിഎസ്ജിക്ക് [പാരീസ് സെന്റ് ജെർമെയ്ൻ] വേണ്ടി ഞാൻ [ലയണൽ മെസ്സി]ക്കെതിരെയും ബാഴ്സലോണയ്ക്കെതിരെ റയൽ മാഡ്രിഡിന് വേണ്ടിയും കളിച്ചിട്ടുണ്ട്, ‘അന്ന് തീർച്ചയായും അവൻ അവിശ്വസനീയനായിരുന്നു, പക്ഷേ നിങ്ങൾ കാണും പോലെ ശാരീരികതയുള്ള ഒരു കളിക്കാരൻ അല്ലായിരുന്നു , നിങ്ങൾ ആണെങ്കിലും അവിടെ ഇരുന്നു അവനെ വീക്ഷിക്കും, അവൻ ചെയ്യുന്ന ഓരോ നീക്കവും,അവൻ ഒരിക്കലും പന്ത് നഷ്ടപ്പെടുത്തുകയില്ല.”

“ലയണൽ ആദ്യമായി മിയാമിയിൽ എത്തി അവന്റെ പരിശീലനം തുടങ്ങിയതു മുതൽ ആദ്യത്തെ അഞ്ചാഴ്‌ച ഞാൻ അവിടെ ഉണ്ടായിരുന്നു.എല്ലാ ദിവസവും രാവിലെ 7:00 മണിക്ക് പരിശീലന ഗ്രൗണ്ടിൽ ഞാൻ അവനെ കാണാൻ വേണ്ടി മാത്രമായിരുന്നു പോയിരുന്നത്, എനിക്ക് 48 വയസ്സായി, അതിനാൽ അവൻ ചെയ്യുന്നത് കാണുവാൻ ആവേശമായിരുന്നു,അവന്റെ ഒരുക്കങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്നു” ഡേവിഡ് ബെക്കാം കൂട്ടിച്ചേർത്തു