ക്രിസ്റ്റ്യാനോ സൗദിയിലേക്ക് പോയതിൽ ഞാൻ ഹാപ്പിയാണ്: അതിന്റെ കാരണവും വ്യക്തമാക്കി റിയോ ഫെർഡിനാന്റ് |Cristiano Ronaldo
ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ യൂറോപ്പിൽ തന്നെ അവസാനിപ്പിക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വളരെ അപ്രതീക്ഷിതമായി കൊണ്ട് റൊണാൾഡോ കഴിഞ്ഞദിവസം യൂറോപ്പ് വിടുകയായിരുന്നു. സൗദി അറേബ്യൻ ലീഗിലെ അൽ നസ്ർ ക്ലബുമായാണ് റൊണാൾഡോ കരാർ സൈൻ ചെയ്തിരിക്കുന്നത്.റൊണാൾഡോയെ പോലെയുള്ള ഒരു താരത്തിൽ നിന്നും ഇത്തരത്തിലുള്ള നീക്കം ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഇതിഹാസങ്ങളായ ജാമി കാരഗറും ഗാരി നെവില്ലെയും ഈ വിഷയത്തിൽ ദുഃഖം പ്രകടിപ്പിച്ചിരുന്നു. റൊണാൾഡോയുടെ കരിയർ ഈ രൂപത്തിലേക്ക് മാറിയതിൽ തങ്ങൾക്ക് ദുഃഖമുണ്ട് എന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. ഇത് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തതോടെ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും റൊണാൾഡോയുടെ മുൻ സഹതാരവുമായിരുന്ന റിയോ ഫെർഡിനാന്റ് ഈ അഭിപ്രായങ്ങളോട് വിയോജിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് പോയതിൽ താൻ ഹാപ്പിയാണ് എന്നാണ് റിയോ പറഞ്ഞത്. റൊണാൾഡോ ഈ ക്ലബ്ബിനെ തിരഞ്ഞെടുത്തതിൽ ഹാപ്പിയാണെന്നും അതുകൊണ്ടാണ് താൻ ഹാപ്പിയാവുന്നത് എന്നുമാണ് ഇതിന്റെ കാരണമായിക്കൊണ്ട് റിയോ പറഞ്ഞത്.
‘ ഒടുവിൽ റൊണാൾഡോ ഹാപ്പിയായിരിക്കുന്നു.അതുകൊണ്ട് ഞാനും സന്തോഷവാനാണ്.ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം എവിടെ കളിക്കുകയാണെങ്കിലും അവിടെ ഹാപ്പി ആയിരിക്കുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ കുറച്ച് വർഷമായി റൊണാൾഡോ ഹാപ്പിയല്ല.അദ്ദേഹം ഇപ്പോൾ ഹാപ്പിനെസ്സ് കണ്ടെത്തിയിരിക്കുന്നു.ഒരു സാഹസികതയാണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്.പുതിയ ഒരു ലീഗിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നു. റൊണാൾഡോയുടെ കാര്യത്തിൽ പല പ്രമുഖരും ദുഃഖം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആ രൂപത്തിൽ അവസാനിച്ചതിൽ മാത്രമാണ് ദുഃഖം ഉള്ളത്.സൗദിയിലേക്ക് പോയതിൽ ദുഃഖിക്കേണ്ട യാതൊരുവിധ കാര്യവുമില്ല ‘ റിയോ പറഞ്ഞു.
‘He hasn’t been happy for a while so I’m pleased he’s on the verge of finding that happiness.'
— Metro (@MetroUK) December 31, 2022
Rio Ferdinand has defended Cristiano Ronaldo’s decision to sign for Al-Nassr and renege on his vow to continue his career at an elite European club.
https://t.co/g896dyiwoh
2025 വരെയാണ് റൊണാൾഡോ അൽ നസ്റിൽ തുടരുക. ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്ർ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. സൗദി അറേബ്യൻ പ്രോ ലീഗിൽ നിലവിൽ അൽ നസ്ർ ഒന്നാം സ്ഥാനത്താണ്.