കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് എഐഎഫ്എഫ് സെക്രട്ടറി ഷാജി പ്രഭാകർ അർജന്റീനയിൻ ദേശീയ ടീമുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയത്. അർജന്റീന ഇന്ത്യയിൽ സൗഹൃദ മത്സരം കളിയ്ക്കാൻ വന്നേനെയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് അർജന്റീനയിൻ ഫുട്ബോൾ അസോസിയേഷനും എഐഎഫ്എഫും തമ്മിൽ ചർച്ചകൾ നടന്നിരുന്നവെന്നും ഷാജി പ്രഭാകർ പറഞ്ഞത്.
എന്നാൽ അർജന്റീനയെ ഇന്ത്യയിൽ കൊണ്ട് വരാൻ 40 കോടിയോളം ചെലവ് വരുമെന്നും എന്നാൽ അത്രയും വലിയ തുക എഐഎഫ്എഫിനില്ല എന്നും അതിനാൽ ആ പദ്ധതി ഒഴിവാക്കിയതെന്നും ഷാജി പ്രഭാകർ പറഞ്ഞത്.ഷാജി പ്രഭാകറിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു. മെസ്സിയും അർജന്റീനയും ഇന്ത്യയിൽ കളിച്ചിരുന്നുവെങ്കിൽ സ്പോൺസർഷിപ്പ് ഇനത്തിൽ തന്നെ 40 കോടിക്ക് മുകളിൽ ഉണ്ടാക്കാമായിരുന്നെന്നും സാമ്പത്തിക അവസ്ഥ പറഞ്ഞ് എഐഎഫ്എഫ് മെസ്സിയെ പോലുള്ള ഒരു താരത്തെ ഇന്ത്യയിലേക്ക് കൊണ്ട് വരാനുള്ള സുവർണാവസരം നശിപ്പിച്ചു എന്നാണ് പ്രതിഷേധം ഉയർന്നത്.
The way Emi Martinez speaks about 'best ever' Lionel Messi 🥺 pic.twitter.com/rHAb09OJKQ
— GOAL (@goal) July 4, 2023
എന്നാൽ ഇതിന് പിന്നാലെ കേരളാ സ്പോർട്സ് മന്ത്രി അബ്ദുറഹ്മാൻ മെസ്സിയെയും അർജന്റീയെയും കേരളത്തിലേക്ക് ക്ഷണിക്കുന്നെന്ന പ്രസ്താവന നടത്തിയിരുന്നു. അതിനുള്ള ചെലവ് കേരളം വഹിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളം സന്നദ്ധത പ്രകടിപ്പിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്ന് എഐഎഫ്എഫും അറിയിച്ചിരുന്നു. കേരളാ സർക്കാരും ഐഐഎഫ്എഫും സഹകരിച്ചാൽ മെസ്സി കേരളത്തിലെത്തുമെന്ന് ആരാധകരിൽ ചിലരെങ്കിലും കണക്ക് കൂട്ടിയിരുന്നു.
എന്നാൽ ആ കണക്ക് കൂട്ടൽ ശെരിയാണെന്ന് തോന്നിക്കുന്ന ഒരു സംഭവം കൂടി നടക്കുകയുണ്ടായി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയ അർജന്റീയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിൻസ് മെസ്സിയെ താൻ ഇന്ത്യയിലെത്തിക്കുമെന്നും മെസ്സിക്കൊപ്പം ഇന്ത്യയിൽ കളിക്കുമെന്നും പറഞ്ഞിരിക്കുകയാണ്. കൊൽക്കത്തയിലെ ആരാധകരുമായി സംവദിക്കവേയാണ് അദ്ദേഹം ഈ വാഗ്ദാനം ആരാധകർക്ക് നൽകിയത്.
I want to bring messi to play here in india – Emi Martinez pic.twitter.com/Pc9LRBYJzZ
— Vaibhav Hatwal ◟̽◞̽ 🤧 (@vaibhav_hatwal) July 5, 2023
അർജന്റീന ഇന്ത്യയിൽ കളിയ്ക്കാൻ ഒരുങ്ങുന്നു എന്നുള്ളതിന്റെ സൂചനയാണോ എമിലിയാനോ മാർട്ടിൻസ് നലകിയത് എന്ന ചർച്ചകൾ ഇതിനോടകം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ നടക്കുകയാണ്. കേരളാ സ്പോർട്സ് മിനിസ്റ്റർ പറഞ്ഞ കാര്യങ്ങൾ പരിഗണിച്ച് ഐഐഎഫ്എഫ് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ചകൾ നടത്തുന്നുണ്ടോ എന്നും അതിന്റെ സൂചനയാണോ എമി മാർട്ടിൻസ് നല്കിയതെന്നുമുള്ള സംശയങ്ങളും ഉയരുകയാണ്