സ്കലോണിയെ ബോധ്യപ്പെടുത്താൻ നന്നായി അറിയാം, അർജന്റീന ടീമിലുള്ളവരെ കുറിച്ചും ഫ്രഞ്ച് ലീഗ് താരം പറയുന്നു

നിലവിൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്നവരാണ് ഏതൊരു അർജന്റീന താരവും, നിരവധി അർജന്റീന താരങ്ങൾ യൂറോപ്പിലെ പല ലീഗുകളിലായി കളിക്കുന്നുണ്ടെങ്കിലും അർജന്റീന ദേശീയ ടീമിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്കാണ് അവസരം ലഭിക്കുന്നത്.

അർജന്റീന ദേശീയ ടീമിൽ വീണ്ടും ഇടം നേടണമെന്ന് ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റീനയുടെ അണ്ടർ 20, 23, സീനിയർ ടീം അംഗമായിരുന്ന ഫാകുണ്ടോ മെദീന. അർജന്റീന ദേശീയ ടീം പരിശീലകനായ സ്കലോണിയെ ബോധ്യപ്പെടുത്തുവാൻ തന്റെ ക്ലബ്ബിനുവേണ്ടി 100% സമർപ്പിച്ച് കളിക്കും എന്നും സൂപ്പർതാരം പറഞ്ഞു.

“സ്കലോനിയെ ബോധ്യപ്പെടുത്താൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് നന്നായി അറിയാം. എന്റെ ക്ലബ്ബിന് വേണ്ടി എനിക്ക് 100% നൽകണം, സ്കലോണി എന്നെ ടീമിൽ എടുക്കാൻ ഇഷ്ടപ്പെടുന്നത് വരെ ഞാൻ ഒരിക്കലും നന്നായി ചെയ്യുന്നത് നിർത്താൻ പാടില്ല. കളിക്കാർ മാത്രമല്ല, രൂപീകരിച്ചതും ഐക്യപ്പെട്ടതുമായ ഒരു കൂട്ടം നല്ല സുഹൃത്തുക്കളാണ് അർജന്റീന ടീമിലുള്ളത്. നാമെല്ലാവരും നമ്മുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.” – ഫാകുണ്ടോ മെദീന പറഞ്ഞു.

ഫ്രഞ്ച് ലീഗിൽ കളിക്കുന്ന ലെൻസ് ക്ലബ്ബിന്റെ താരമായ 24 വയസ്സുകാരൻ സെന്റർ ബാക്, ലെഫ്റ്റ് ബാക്ക് പൊസിഷനുകളിലാണ് കളിക്കുന്നത്. നേരത്തെ 2020 മുതൽ അർജന്റീന സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മൂന്നു മത്സരങ്ങൾ മാത്രമാണ് അർജന്റീന ജേഴ്സിയിൽ കളിക്കാൻ ഭാഗ്യം ഉണ്ടായിട്ടുള്ളത്. വീണ്ടും അർജന്റീന ദേശിയടീമിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹമാണ് സൂപ്പർ താരം വെളിപ്പെടുത്തിയത്.