ഞെട്ടിച്ച് ചൈനീസ് ആരാധകർ, മെസ്സിയെ കാണാൻ എയർപോർട്ടിൽ വൻ ജനകൂട്ടം

യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ സീസൺ അവസാനിച്ചതിനാൽ ഇന്റർനാഷണൽ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുന്ന സമയാണ് വരാൻ പോകുന്നത്. അർജന്റീനയും ബ്രസീലും പോർച്ചുഗലുമെല്ലാം കളത്തിലിറങ്ങുന്ന ദിവസങ്ങളാണ് നമ്മൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.

നിലവിലെ ഫിഫ വേൾഡ് കപ്പ്‌ ജേതാക്കളായ ലിയോ മെസ്സിയുടെ അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ ഏഷ്യയിൽ വെച്ചാണ് അരങ്ങേറുന്നത്. ഏഷ്യൻ ടീമുകളായ ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവരെയാണ് അർജന്റീന സൗഹൃദ മത്സരങ്ങളിൽ നേരിടാൻ ഒരുങ്ങുന്നത്. ജൂൺ 15-ന് ഓസ്ട്രേലിയക്കെതിരെയും ജൂൺ 19-ന് ഇന്തോനേഷ്യക്കെതിരെയുമാണ് നിലവിലെ വേൾഡ് ചാമ്പ്യൻമാരുടെ മത്സരങ്ങൾ അരങ്ങേറുന്നത്.

ജൂൺ 15 ഇന്ത്യൻ സമയം വൈകീട്ട് 5:30ന് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മത്സരം ചൈനയിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിന് വേണ്ടി ലിയോ മെസ്സിയുൾപ്പടെയുള്ള അർജന്റീന ടീംമംഗങ്ങൾ ഇതിനകം തന്നെ ബെയ്ജിങ്ങിൽ എത്തിയിട്ടുണ്ട്.

എയർപോട്ടിൽ വിമാനം ഇറങ്ങിയ അർജന്റീന സംഘത്തിന് ഗംഭീര വരവേൽപ്പാണ് ചൈനയിലെ ആരാധകരിൽ നിന്നും ലഭിച്ചത്. ലിയോ മെസ്സിക്ക് വേണ്ടി ‘Messi.. Messi..’ ചാന്റ്സുമായി മെസ്സിയുടെ ആരാധകർ എയർപോട്ടിൽ വൻ വരവേൽപ്പ് ഒരുക്കി. ലിയോ മെസ്സിയെയും ടീമിനെയും ഒരുനോക്ക് കാണുവാൻ വേണ്ടി എയർപോട്ടിലേക്ക് ഒഴുകിയെത്തിയത് ആയിരകണക്കിന് പേരായിരുന്നു.

ജൂൺ 15-ന് ഓസ്ട്രേലിയക്കെതിരായ മത്സരശേഷം ജൂൺ 19-ന് ഇന്ത്യൻ സമയം വൈകുന്നേരം 6മണിക്ക് ഇന്തോനേഷ്യയിലെ ജകാർത്തയിൽ വെച്ച് അർജന്റീന ടീം vs ഇന്തോനേഷ്യ ടീമുമായി ഏറ്റുമുട്ടും. അർജന്റീന ആരാധകരെല്ലാം വളരെയധികം ആവേശത്തോടെയാണ് മത്സരങ്ങളെ കാത്തിരിക്കുന്നത്.