ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ചവൻ ലിയോ മെസ്സിയാണെന്ന് ഗാരത് ബെയിൽ

ആധുനിക ഫുട്ബോളിന്റെ ഭംഗിയും പോരാട്ടവീര്യവും കൂട്ടിയ ലോകത്തിലെ രണ്ട് മികച്ച താരങ്ങളാണ് പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീന നായകനായ ലിയോ മെസ്സിയും. ഇരുതാരങ്ങൾക്കുമിടയിൽ ഏറ്റവും മികച്ചവൻ ആരാണെന്ന തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുപോയ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലേക്ക് കൂടുമാറിയപ്പോഴും യൂറോപ്യൻ ഫുട്ബോളിലെ ലിയോ മെസ്സിയുണ്ടായിരുന്നു, എന്നാൽ മെസ്സി ഇന്റർ മിയാമിയിൽ പോയപ്പോൾ റൊണാൾഡോ-മെസ്സി യുഗത്തിന്റെ അവസാനം എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.

എന്തായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തമ്മിൽ നിലനിൽക്കുന്ന മികച്ചവൻ ആരാണെന്ന തർക്കത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ സഹതാരമായ ഗാരെത് ബെയിൽ. റയൽ മാഡ്രിഡിൽ അതുല്യമായ നേട്ടങ്ങൾ സ്വതമാക്കിയവരാണ് ഇരുവരും.

എന്നാൽ ഫുട്ബോളിൽ നിന്നും വിരമിച്ചുകൊണ്ട് നിലവിൽ ഗോൾഫ് താരമായ ഗാരേത് ബെയിൽ ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ചവൻ ലിയോ മെസ്സിയാണെന്ന് പറഞ്ഞു. ചാമ്പ്യൻസ് ലീഗ് കിരീടം ഇതുവരെ നേടിയതിൽ ഏറ്റവും മികച്ച താരം ലിയോ മെസ്സിയാണെന്നാണ് ബെയിൽ പറഞ്ഞത്.

ലിയോ മെസ്സിയേക്കാൾ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടവും ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുണ്ട്. എങ്കിലും തന്റെയൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഒരുമിച്ച് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ചവൻ ലിയോ മെസ്സിയാണെന്നാണ് ഗാരേത് ബെയിൽ വെളിപ്പെടുത്തിയത്.