മെസ്സി സൗദിയിൽ എത്തിയത് വെക്കേഷൻ അനുവദിച്ചതിനുശേഷം, എന്നാൽ പിന്നീട് ചതിക്കപ്പെട്ടു

ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് സന്ദർശനം നടത്തിയ ലയണൽ മെസിയെ പിഎസ്‌ജി സസ്‌പെൻഡ് ചെയ്തിരുന്നു.സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസി രാജ്യം സന്ദർശിച്ചത്. എന്നാൽ ലോറിയന്റിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ നടത്തിയ സന്ദർശനം മെസിക്കെതിരെ കടുത്ത വിമര്ശനം ഉയർന്നുവരികയും ചെയ്തു.

രണ്ട് ആഴ്ച്ചത്തേക്കാണ് പിഎസ്ജി ഇപ്പോൾ ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്തിട്ടുള്ളത്.ഇത്രയും വലിയ ഒരു ശിക്ഷ ലയണൽ മെസ്സിക്ക് ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ ഇതിലൂടെ പിഎസ്ജി ഒരു സ്റ്റേറ്റ്മെന്റ് പുറപ്പെടുവിക്കുകയാണ് ചെയ്തിട്ടുള്ളത്.ആരും ക്ലബ്ബിനേക്കാൾ മുകളിലല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ് ഖലീഫി ഇത്തരത്തിലുള്ള ഒരു കടുത്ത തീരുമാനമെടുത്തിട്ടുള്ളത്.ഇപ്പോൾ ഇക്കാര്യത്തിൽ നിർണായകമായ വെളിപ്പെടുത്തൽ നടത്തി പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ രംഗത്തു വന്നിട്ടുണ്ട്.

ആ സമയത്ത് ഒരു തിരിച്ചുവരവ് മെസിക്ക് സാധ്യമല്ലായിരുന്നു. എന്നാൽ ലയണൽ മെസി ഇതിനു മുൻപ് രണ്ടു തവണ പിഎസ്‌ജിക്ക് വേണ്ടി സൗദി സന്ദർശനം വേണ്ടെന്നു വെച്ചുവെന്നും ഇപ്പോഴത്തെ നടപടി താരവുമായി ബന്ധപ്പെട്ടവർക്ക് അത്ഭുതം ഉണ്ടാക്കിയെന്നും റൊമാനോ പറയുന്നു. പിഎസ്‌ജിക്കൊപ്പം വളരെ പ്രൊഫെഷണൽ സമീപനവുമായി നിന്നിരുന്ന മെസി യാതൊരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ലയണൽ മെസിക്കെതിരായ നടപടി പിഎസ്‌ജി ആസൂത്രിതമായി നടത്തിയത് പോലെയാണെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

പിഎസ്‌ജി പുതിയ കരാർ നൽകിയെങ്കിലും താരം ഇതുവരെ അതിലൊപ്പിടാൻ തയ്യാറാകാത്തത് പിഎസ്‌ജിക്ക് അതൃപ്‌തി ഉണ്ടാക്കിയിരിക്കാം. ഇതേക്കുറിച്ച് മെസി തന്നെ പിന്നീട് വെളിപ്പെടുത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്