മെസ്സി കടുത്ത ദേഷ്യത്തിൽ, പിഎസ്ജിയുടെ ആഗ്രഹം തള്ളിക്കളഞ്ഞേക്കും, അവസാന മത്സരം കളിച്ചുവോ? | Lionel Messi

ക്ലബ്ബിന്റെ അനുമതി കൂടാതെ ലയണൽ മെസ്സി സൗദി അറേബ്യയിലേക്ക് പോയി എന്ന് ആരോപിച്ചുകൊണ്ട് ഒരു കടുത്ത വിലക്കാണ് ലയണൽ മെസ്സിക്ക് പിഎസ്ജി ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ദിവസത്തെ പരിശീലനമാണ് മെസ്സിക്ക് നഷ്ടമായിട്ടുള്ളത്.ഇതിന്റെ പേരിൽ രണ്ട് ആഴ്ച്ചത്തെ വിലക്കാണ് ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബ് തന്നെ ഏർപ്പെടുത്തിയിട്ടുള്ളത്.

യഥാർത്ഥത്തിൽ ഒരു തെറ്റിദ്ധാരണ മാത്രമാണ് അവിടെ സംഭവിച്ചിട്ടുള്ളത്.പിഎസ്ജിക്ക് വേണ്ടി തന്നെ മെസ്സി തന്റെ ഈ ട്രിപ്പ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.തിങ്കളാഴ്ച അവധിയാണ് എന്ന് അറിയിച്ചതിനെ തുടർന്നാണ് ലയണൽ മെസ്സി സൗദിയിലേക്ക് പോയിരുന്നത്.എന്നാൽ മെസ്സി യാത്രയായതിന് പിന്നാലെ പിഎസ്ജി ഷെഡ്യൂളിൽ മാറ്റം വരുത്തുകയും തിങ്കളാഴ്ച്ച പരിശീലനം നടത്തുകയും ചെയ്തു.ഇതിന്റെ പേരിലാണ് ലയണൽ മെസ്സിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.മെസ്സി തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്നുള്ള കാര്യം ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ളവർ സ്ഥിരീകരിച്ചിരുന്നു.

ലീഗ് വണ്ണിൽ ഇനി നടക്കുന്ന രണ്ടു മത്സരങ്ങൾ മെസ്സിക്ക് കളിക്കാൻ കഴിയില്ല.ട്രോയസ്,അജാക്സിയോ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ മെസ്സി ഉണ്ടാവില്ല. അതിനുശേഷം ക്ലബ്ബ് മൂന്നു മത്സരങ്ങളാണ് കളിക്കുന്നത്. ഓക്സെറെ,സ്ട്രാസ്ബർഗ്,ക്ലർമോന്റ് ഫൂട്ട് എന്നിവർക്കെതിരെയാണ് പിഎസ്ജി അവസാനത്തെ മൂന്നു മത്സരങ്ങൾ കളിക്കുക.ഈ മൂന്ന് മത്സരങ്ങളിലും ലയണൽ മെസ്സി ഉണ്ടായിരിക്കാൻ പിഎസ്ജി ആഗ്രഹിക്കുന്നുണ്ട്.

പക്ഷേ ക്ലബ്ബിന്റെ ഈ തീരുമാനത്തിൽ ഇപ്പോൾ കടുത്ത അസംതൃപ്തനാണ് ലയണൽ മെസ്സി.നിസ്സാര കാരണത്തിന്റെ പേരിൽ തനിക്ക് ഇത്രയും വലിയ വിലക്ക് ഏർപ്പെടുത്തിയ കാര്യത്തിൽ മെസ്സിക്ക് കടുത്ത ദേഷ്യവുമുണ്ട്.അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ ഈ ആഗ്രഹം മെസ്സി തള്ളികളയാൻ സാധ്യതയുണ്ട്.അവസാനത്തെ 3 മത്സരങ്ങളും ലയണൽ മെസ്സി ബഹിഷ്കരിച്ചേക്കാം.ലെ പാരീസിയനാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കേണ്ടതില്ല എന്നുള്ള തീരുമാനം ലയണൽ മെസ്സി എടുത്താലും അതിൽ ഞെട്ടാൻ ഒന്നുമില്ല.

ഈ മൂന്ന് മത്സരങ്ങളും കളിക്കേണ്ടതില്ല എന്ന് മെസ്സി തീരുമാനിച്ചാൽ ഇനി മെസ്സിയെ നമുക്ക് പാരീസിന്റെ ജേഴ്സിയിൽ കാണാൻ കഴിയില്ല.അങ്ങനെയെങ്കിൽ അദ്ദേഹം പിഎസ്ജിക്ക് വേണ്ടി അവസാന മത്സരം കളിച്ചുവെന്ന് പറയേണ്ടിവരും.ഏതായാലും ലയണൽ മെസ്സിയെ അവസാനത്തെ മത്സരങ്ങളിൽ കളിപ്പിക്കാനുള്ള ശ്രമങ്ങൾ പിഎസ്ജിയുടെ ഭാഗത്ത് നിന്നുണ്ടായേക്കും.മെസ്സി ഏത് രൂപത്തിലുള്ള ഒരു തീരുമാനം എടുക്കും എന്നുള്ളത് അറിയേണ്ട കാര്യം തന്നെയാണ്.