തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇറ്റലിയിൽ നിന്നും കരുത്തുറ്റ ടീമുമായി വന്ന ഇന്റർ മിലാനെ തോൽപ്പിച്ചുകൊണ്ട് സ്പാനിഷ് പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.
എഫ്സി ബാഴ്സലോണക്ക് ശേഷം പെപ് ഗ്വാർഡിയോള ആദ്യമായാണ് മറ്റൊരു ടീമിനെ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ട്രെബിൾ കിരീടങ്ങൾ നേടികൊടുക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ അഞ്ച് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ കൂടിയായ മാഞ്ചസ്റ്റർ സിറ്റി ഗാർഡിയോളയുടെ ശിഷ്യണത്തിൽ ഒരുപാട് വളർന്നു. ചാമ്പ്യൻസ് ലീഗ് കിരീടം കൂടി കിട്ടിയതോടെ സിറ്റി ഡബിൾ ഹാപ്പിയാണ്.
ഒരുപാട് കാത്തിരുന്ന് ഏറെ വർഷങ്ങൾക്ക് ശേഷം ഫിഫ വേൾഡ് കപ്പ് കിട്ടിയ ലിയോ മെസ്സിയുമായാണ് പെപ് ഗ്വാർഡിയോളയുടെ നേട്ടങ്ങളെ ആരാധകർ താരതമ്യം ചെയ്യുന്നത്. ലിയോ മെസ്സി തന്റെ കരിയറിൽ നേടാനാവുന്നതെല്ലാം നേടികഴിഞ്ഞപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടം ആദ്യമായി മാഞ്ചസ്റ്റർ സിറ്റിയിലെത്തിച്ച പെപ് ഗ്വാർഡിയോളയും തന്നെകൊണ്ട് നേടാനാവുന്നത് പരിശീലക കരിയറിൽ നേടിക്കഴിഞ്ഞു. എന്നാൽ ലിയോ മെസ്സിയുമായി ഇക്കാര്യത്തിൽ തന്നെ താരതമ്യം ചെയ്യരുത് എന്നാണ് പെപ് ഗ്വാർഡിയോള പറഞ്ഞത്.
❗️Pep Guardiola to @DiarioOle: “I think the job is done. I don't want to compare myself with Leo (Messi) but there is an image in the World Cup after the final when he says: "That's it, that's it". Right? Well, in this club I know that that’s it, that’s it.”🗣️🇪🇸 pic.twitter.com/kf3dSzKtr8
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 12, 2023
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടിയതോടെ തന്റെ ജോലി കഴിഞ്ഞു എന്നാണ് പെപ് പറഞ്ഞത്, മാഞ്ചസ്റ്റർ സിറ്റി എന്നൊരു ക്ലബ്ബിനെ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാക്കി ഇന്ന് മാറ്റിയിട്ടുണ്ടേൽ അത് പെപിന്റെ കീഴിലാണെന്ന് നമുക്കറിയാം. അടുത്ത സീസണിലും മാഞ്ചസ്റ്റർ സിറ്റി എന്ന വമ്പൻമാരെ ഭയക്കണം എന്ന സൂചന യൂറോപ്യൻ ക്ലബ്ബുകൾക്ക് പ്രത്യേകം നൽകേണ്ട ആവശ്യമില്ല.