ലിയോ മെസ്സിയോട് അധികം മിണ്ടാറില്ല, ഇത് അവിശ്വസനീയത നിറഞ്ഞതാണെന്ന് അർജന്റീനയുടെ സൂപ്പർ താരം

ലോകഫുട്ബോളിലെ രണ്ട് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടെയും ലിയോ മെസ്സിയുടെ കൂടെയും കളിക്കാനും പരിശീലനം ലഭിക്കാനുമുള്ള അവസരം ലഭിക്കുക എന്ന് പറഞ്ഞാൽ അത് വളരെയധികം മികച്ചതാണ്, അതും തന്റെ കൗമാര പ്രായത്തിലാകുമ്പോൾ അതിമനോഹരം.

അങ്ങനെയൊരു ഭാഗ്യം ലഭിച്ച താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീനിയൻ താരമായ ഗർനാച്ചോ. പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ വെച്ച് കളിക്കാൻ അവസരം ലഭിക്കുകയും റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും തന്റെ സീനിയർ കരിയറിലെ ആദ്യ ഗോൾ നേടാനും ഗാർനാച്ചോക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ഫിഫ വേൾഡ് കപ്പ്‌ നേടിയ അർജന്റീന ടീമിനോടൊപ്പമാണ് ഗർനാച്ചോ നിലവിലുള്ളത്, നേരത്തെ മുതൽ തന്നെ അർജന്റീന ടീം ക്യാമ്പിൽ ഇടം നേടിയിരുന്ന ഗർനാച്ചോ ലിയോ മെസ്സിക്കോപ്പമാണ് ദേശീയ ടീം പങ്കിടുന്നത്. ലിയോ മെസ്സിയുടെ കൂടെ കളിക്കാൻ അവസരം കിട്ടിയതിനെ കുറിച്ച് ഇപ്പോൾ ഗർനാച്ചോ ഒരു ഇന്റർവ്യൂവിൽ സംസാരിച്ചു.

“ലിയോ മെസ്സിയുടെ കൂടെ ഞാൻ അധികം സംസാരിച്ചിട്ടില്ല, കാരണം മെസ്സിയുടെ കൂടെയുള്ളത് എനിക്ക് യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ എന്റെ കുട്ടിക്കാലത്ത് ടിവിയിൽ ലിയോ മെസ്സിയുടെ കളി കാണാറുണ്ടായിരുന്നു, പക്ഷെ ഇപ്പോൾ ഇവിടെ എന്റെ കൂടെയാണ് ലിയോ മെസ്സിയുള്ളതെന്ന് വിശ്വസിക്കാനാവുന്നില്ല, ഇത് അവിശ്വസനീയമാണ്.” – ഗർനാച്ചോ പറഞ്ഞു.

സൂപ്പർ താരമായ ലിയോ മെസ്സിയോട് അധികം സംസാരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ താരം പണ്ട് മുതലേ ലിയോ മെസ്സിയുടെ കളി കാണാറുണ്ടെന്നും പറഞ്ഞു. എന്നാൽ തന്റെ റോൾ മോഡലായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നാണ് ഗർനാച്ചോ നേരത്തെ മുതൽ തന്നെ പറയുന്നത്. അർജന്റീന ജേഴ്സിയിലും മികച്ച പ്രകടനം നടത്താമെന്ന ആഗ്രഹത്തിലാണ് താരം മത്സരങ്ങൾക്ക് ഒരുങ്ങുന്നത്.