എംമ്പപ്പേയുടെ വിമർശനങ്ങൾക്ക് വീണ്ടും മറുപടി കൊടുത്ത് അർജന്റീന പ്രസിഡന്റ്

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പേ തന്റെ ആദ്യ ഫിഫ ലോകകപ്പിൽ 18-വയസ്സിൽ തന്നെ വേൾഡ് കപ്പ്‌ കിരീടം നേടിയിരുന്നു, രണ്ടാമത്തെ ലോകകപ്പ്‌ ടൂർണമെന്റിൽ ആരാധകരുടെ മനം കവരുന്ന പ്രകടനം നടത്തിയ കിലിയൻ എംബാപ്പേയുടെ കരുത്തിൽ ഫ്രഞ്ച് നാഷണൽ ടീം പെനാൽറ്റി ഷൂട്ട്‌ ഔട്ടിലാണ് തോൽക്കുന്നത്.

ഖത്തറിലെ ഫിഫ വേൾഡ് കപ്പിന് മുൻപ് ലാറ്റിൻ അമേരിക്കൻ ടീമുകളുടെ നിലവാരം കുറവാണെന്ന അഭിപ്രായം കിലിയൻ എംബാപ്പേ പങ്കുവെച്ചിരുന്നു, യൂറോപ്യൻ ഫുട്ബോളുമായി താരതമ്യം ചെയ്യുമ്പോൾ ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന് നിലവാരം കുറവാണെന്നാണ് എംബാപ്പേ പറഞ്ഞത്. പിന്നീട് നിരവധി ലാറ്റിൻ അമേരിക്കൻ താരങ്ങളും പരിശീലകന്മാരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ക്ലോഡിയോ ടാപിയയും എംബാപ്പേയെ കളിയാക്കി രംഗത്ത് വന്നിരിക്കുന്നു. അർജന്റീനയിൽ വെച്ച് നടന്ന അണ്ടർ 20 ഫിഫ വേൾഡ് കപ്പ്‌ ടൂർണമെന്റിൽ ലാറ്റിൻ അമേരിക്കൻ ടീമായ ഉറുഗായ് കിരീടം നേടിയതോടെയാണ് ക്ലോഡിയോ ടാപിയ കിലിയൻ എംബാപ്പേയെ കളിയാക്കി മുന്നോട്ടു വരുന്നത്.

ലാറ്റിൻ അമേരിക്കൻ ടീമുകളെ കളിയാക്കിയ കിലിയൻ എംബാപ്പേ ഇതെല്ലാം കാണുന്നുണ്ടല്ലോ എന്ന മനോഭാവത്തിലാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ വിമർശനം നടത്തിയത്. അർജന്റീന ഫിഫ വേൾഡ് കപ്പ്‌ നേടി, ഉറുഗായ് അണ്ടർ 20 ഫിഫ വേൾഡ് കപ്പ്‌ നേടി, ബ്രസീൽ അണ്ടർ 17, ഒളിമ്പിക്സ് നേടി.. പിന്നെ എങ്ങനെയാണ് എംബാപ്പേ ലാറ്റിൻ അമേരിക്ക ടീമുകൾക്ക് നിലവാരമില്ലെന്ന് പറയുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.