രണ്ടു ഗോളും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും, അരങ്ങേറ്റം രാജകീയമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.വിലക്ക് കാരണം ഇതുവരെ അരങ്ങേറ്റം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പിഎസ്ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു റൊണാൾഡോയുടെ അരങ്ങേറ്റം സംഭവിച്ചത്.റിയാദ് ഓൾ സ്റ്റാറിന് വേണ്ടിയാണ് റൊണാൾഡോ സൗദിയിലെ അരങ്ങേറ്റം നടത്തിയത്.

അരങ്ങേറ്റം രാജകീയമാക്കാൻ ഇപ്പോൾ ഈ പോർച്ചുഗൽ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്.പിഎസ്ജിക്കെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുകയായിരുന്നു.34ആം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ ആദ്യ ഗോൾ നേടിയത്. പിന്നീട് ആദ്യ പകുതിയുടെ അധികസമയത്ത് സ്ഥലത്തിന്റെ ഒരു തകർപ്പൻ ഗോളും പിറന്നു.

61ആം മിനുട്ടിൽ റൊണാൾഡോയെ പരിശീലകൻ പിൻവലിക്കുകയായിരുന്നു. ലയണൽ മെസ്സിയെയും ആ സമയത്ത് തന്നെയാണ് പിഎസ്ജി പിൻവലിച്ചിരുന്നത്. പക്ഷേ കളിച്ച ആ സമയത്ത് ആരാധകർക്ക് മികച്ച നിമിഷങ്ങൾ സമ്മാനിക്കാൻ റൊണാൾഡോക്കും മെസ്സിക്കും കഴിഞ്ഞിരുന്നു. മാത്രമല്ല മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത് റൊണാൾഡോ തന്നെയായിരുന്നു.

85% passing accuracy,40 touches,6 shots,4 duels won,2 goals,1 chance created,1 foul won ഇതായിരുന്നു മത്സരത്തിലെ റൊണാൾഡോയുടെ പ്രകടനം. കുറഞ്ഞ സമയം കൊണ്ട് തന്നെ മത്സരത്തിൽ ഇമ്പാക്ട് ഉണ്ടാക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നു. പക്ഷേ മത്സരത്തിൽ 5-4 എന്ന സ്കോറിന് പിഎസ്ജിയോട് റിയാദ് ഓൾ സ്റ്റാർ ഇലവൻ പരാജയപ്പെടുകയായിരുന്നു.

ഇനി അൽ നസ്ർ തങ്ങളുടെ അടുത്ത മത്സരം കളിക്കുക അൽ ഇത്തിഫാക്കിനെതിരെയാണ്. ജനുവരി 22 ആം തീയതിയിലാണ് ആ മത്സരം നടക്കുക.അൽ നസ്റിന്റെ ജഴ്സിയിൽ റൊണാൾഡോയുടെ അരങ്ങേറ്റം അന്നാണ് ഉണ്ടാവുക. സൗദി അറേബ്യൻ പ്രോ ലീഗിലെ അരങ്ങേറ്റത്തിലും തകർപ്പൻ പ്രകടനം നടത്താൻ റൊണാൾഡോക്ക് കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.