റൊണാൾഡോയുടെ ടീമിനെതിരെയുള്ള പെനാൽറ്റി മെസ്സിയോട് എടുക്കാൻ പറഞ്ഞ് നെയ്മർ, നിരസിച്ച് നെയ്മർക്ക് തന്നെ നൽകി ലയണൽ മെസ്സി!

ഇന്നലെ നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.5-4 എന്ന സ്കോറിനായിരുന്നു ഒടുവിൽ പിഎസ്ജി വിജയം സ്വന്തമാക്കിയിരുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടിയപ്പോൾ മെസ്സിയും എംബപ്പേയും റാമോസുമൊക്കെ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്ത് പിഎസ്ജിക്ക് അനുകൂലമായ ഒരു പെനാൽറ്റി ലഭിച്ചിരുന്നു.ഈ പെനാൽറ്റി എടുക്കാൻ വേണ്ടി സൂപ്പർ താരം നെയ്മർ ജൂനിയർ ലയണൽ മെസ്സിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഈ ആവശ്യം നിരസിച്ച ലയണൽ മെസ്സി നെയ്മർക്ക് തന്നെ പെനാൽറ്റി നൽകുകയായിരുന്നു.അങ്ങനെ നെയ്മർ ആയിരുന്നു പെനാൽറ്റി എടുത്തിരുന്നത്.

പെനാൽറ്റിയിൽ അധികം പിഴക്കാത്ത നെയ്മർക്ക് ഇത്തവണ പിഴച്ചു.താരം പെനാൽറ്റി പാഴാക്കുകയായിരുന്നു. സൗദി അറേബ്യൻ ഗോൾകീപ്പറായ മുഹമ്മദ് അൽ ഉവൈസ് നെയ്മർ ജൂനിയറുടെ പെനാൽറ്റി തടഞ്ഞു.അങ്ങനെ ആ പെനാൽറ്റി പാഴായി പോവുകയായിരുന്നു.

പിന്നീട് പിഎസ്ജിക്ക് ഒരു പെനാൽറ്റി കൂടി ലഭിച്ചിരുന്നു. സൂപ്പർ താരം കിലിയൻ എംബപ്പേ പെനാൽറ്റി എടുക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു. റിയാദ് ഓൾ സ്റ്റാർ ഇലവന്റെ വെല്ലുവിളി അതിജീവിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞത് അവർക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണെങ്കിലും ഡിഫൻസിലെ പിഴവുകൾ എല്ലാം തുറന്നു കാണിക്കപ്പെട്ട ഒരു മത്സരമായിരുന്നു ഇന്നലത്തേത്.

പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത് ലയണൽ മെസ്സി തന്നെയായിരുന്നു. പക്ഷേ പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിന് വേണ്ടി രണ്ട് ഗോളുകൾ തിരിച്ചടിച്ചു. അതിനുശേഷം ആയിരുന്നു ഈ പെനാൽറ്റി ലഭിച്ചിരുന്നത്.റൊണാൾഡോ രണ്ട് ഗോൾ അടിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് ഒപ്പം എത്താൻ മെസ്സീ ശ്രമിച്ചില്ല. മറിച്ച് പെനാൽറ്റി നെയ്മർക്ക് തന്നെ നൽകിയതിലൂടെ മാതൃകയാവുകയായിരുന്നു.