ത്രസിപ്പിക്കുന്ന ജയത്തോടെ റയലും,ആധികാരികമായി ബാഴ്സലോണയും ക്വാർട്ടർ ഫൈനലിൽ

കോപ്പാ ഡൽ റെ ക്വാർട്ടർ ഫൈനലിലെ റൗണ്ട് പതിനാറിൽ റയൽ മാഡ്രിഡിനും ബാഴ്സലോണക്കും തകർപ്പൻ വിജയം.

കോപ്പ ഡെൽ റെ ആവേശകരമായ റൗണ്ട് പതിനാറിൽ വിയ്യാറയലിനെതിരെ റയൽ മാഡ്രിഡിന് ആവേശകരമായ വിജയം. ആദ്യപകുതിയിൽ രണ്ടു ഗോളിന് പിന്നിൽ ആയിരുന്നിട്ടും രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ച് തകർപ്പൻ തിരിച്ചുവരവാണ് റയൽ മാഡ്രിഡ് നടത്തിയത്. ടോണി ക്രൂസിനു പകരക്കാരനായി കളിയുടെ 56 മത്തെ മിനുട്ടിൽ ഇറങ്ങി 57 മത്തെ മിനിറ്റിൽ തന്നെ വിനീഷ്യസ് ജൂനിയർ നേടിയ ആദ്യ ഗോളിന് അവസരം ഒരുക്കുകയും 86th മിനുട്ടിൽ വിജയ ഗോൾ നേടുകയും ചെയ്ത സെബയോസ് ആയിരുന്നു ഹീറോ

രണ്ട് ആഴ്ചകൾക്ക് മുൻപ് വിയ്യാറയലിനോട് റയൽ മാഡ്രിഡിന് ലാലിഗയിൽ തോൽവി വഴങ്ങിയതിന് മധുര പ്രതികാരം വീട്ടൽ കൂടിയായിരുന്നു ഈ വിജയം. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ കപ്പാവോ വിയ്യാറയലിനെ മുന്നിലെത്തിച്ചു, ആദ്യ പകുതി അവസാനിക്കാൻ മൂന്നു മിനിട്ട് മാത്രം ശേഷിക്കെ ചുക്കുവെസെ രണ്ടാം ഗോൾ നേടി, ഇതോടെ ആദ്യപകുതി പിരിയുമ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിയ്യാറയൽ മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ കളി മാറി, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് തകർപ്പൻ തിരിച്ചുവരവ് നടത്തി കളിയുടെ 57 മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ആദ്യഗോൾ നേടി,പിന്നീട് മിലിറ്റാവോ കളിയുടെ 69 മിനിറ്റിൽ രണ്ടാം ഗോൾ നേടി ഒപ്പത്തിനൊപ്പം എത്തി, കളിയുടെ നിശ്ചിത സമയം അവസാനിക്കാൻ നാലു മിനിറ്റ് മാത്രം ശേഷിക്ക് പകരക്കാരനായി ഇറങ്ങിയ സെബയോസ് വിജയ ഗോൾ നേടി റയൽ മാഡ്രിഡിനെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചു.

മറ്റൊരു മത്സരത്തിൽ ബാഴ്സലോണ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് AD ക്യുറ്റ എഫ്സി യെ തകർത്തു.സൂപ്പർ സ്ട്രൈക്കർ ലെവന്റോസ്കി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ റാഫിന, ഫാറ്റി, കെസ്സി എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.