ട്രാൻസ്ഫർ റൗണ്ടപ്പ്: ആഴ്സണൽ സൂപ്പർ സൈനിങ് പൂർത്തിയാക്കി,സിറ്റി താരത്തെ എത്തിക്കാൻ റയലും ബാഴ്സയും

ലോക ഫുട്ബോളിലെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ബ്രൈറ്റന്റെ സൂപ്പർതാരമായ ലിയാൻഡ്രോ ട്രൊസ്സാർഡ് ആഴ്സണലുമായി കരാറിൽ എത്തി,നാലുവർഷത്തെ കരാറിലാണ് നിലവിലെ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ഇൽകൈ ഗുണ്ടോഗനുമായി ബന്ധപ്പെട്ടതാണ്. താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് എഫ്സി ബാഴ്സലോണയാണ്. ഈ സീസണോടുകൂടി അദ്ദേഹത്തിന്റെ കരാർ അവസാനിക്കും.ഫ്രീയായി കൊണ്ട് എത്തിക്കാൻ കഴിയും എന്നാണ് ബാഴ്സയുടെ പ്രതീക്ഷകൾ.

മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു സൂപ്പർതാരത്തെ റയൽ മാഡ്രിഡ് ഇപ്പോൾ ലക്ഷ്യം വച്ചിട്ടുണ്ട്.ഡാനി കാർവഹലിന്റെ സ്ഥാനത്തേക്ക് സിറ്റിയുടെ പോർച്ചുഗീസ് താരമായ ജോവോ കൻസേലോയെയാണ് ഇപ്പോൾ റയൽ മാഡ്രിഡ് നോട്ടമിട്ടിരിക്കുന്നത്. താരത്തിനെ എത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് റയൽ പ്രതീക്ഷിക്കുന്നത് എന്നാണ് എൽ നാസിയോണൽ റിപ്പോർട്ട് ചെയ്തത്.

ബൊറൂസിയയുടെ സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ഹാമിന് റയൽ മാഡ്രിഡ് വലിയ പ്രയോറിറ്റി നൽകുന്നുണ്ട്. ശ്രമങ്ങൾ നടത്തുന്നുമുണ്ട്.പക്ഷേ ഇതുവരെ ഒരു പുരോഗതിയും രേഖപ്പെടുത്തിയിട്ടില്ല.നിലവിൽ താരത്തിന്റെ കാര്യത്തിൽ ആരും ഫേവറേറ്റുകൾ അല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റയലിന് പുറമേ ലിവർപൂളിനും താല്പര്യമുണ്ട്.

കിലിയൻ എംബപ്പേ,ഗർനാച്ചോ എന്നിവരെ എത്തിക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് തുടരും.എംബപ്പേയെ എത്തിക്കണമെങ്കിൽ അദ്ദേഹം തന്നെ ശ്രമങ്ങൾ നടത്തേണ്ടിവരും. 2025 വരെയുള്ള കരാറാണ് എംബപ്പേക്ക് ഉള്ളത്. യുണൈറ്റഡ് താരമായ ഗർനാച്ചോ ക്ലബ്ബ് വിടാൻ തയ്യാറായാൽ റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കാൻ റെഡിയായി കഴിഞ്ഞിട്ടുണ്ട്.പക്ഷേ ഈ രണ്ടു താരങ്ങളെയും അവരുടെ ക്ലബ്ബുകൾ കൈവിടാൻ സാധ്യത വളരെ കുറവാണ്.

പിഎസ്ജി ഗോൾ കീപ്പറായ കെയ്‌ലർ നവാസ് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.അൽ നസർ ഇൻട്രസ്റ്റ് പ്രകടിപ്പിച്ചുവെങ്കിലും അത് ഫലം കണ്ടിട്ടില്ല. പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാമിന് താരത്തിൽ താല്പര്യമുണ്ട്.ഡീൻ ഹെന്റെഴ്സന്റെ ഇഞ്ചുറി മൂലമാണ് താൽക്കാലികമായി പ്രീമിയർ ലീഗ് ക്ലബ്ബ് നവാസിനെ പരിഗണിക്കുന്നത്.

പിഎസ്ജി ഫ്രഞ്ച് താരമായ തിയോ ഹെർണാണ്ടസിനെ ക്ലബ്ബിലേക്ക് എത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ AC മിലാന്റെ താരമാണ് അദ്ദേഹം. അടുത്ത സമ്മറിൽ അദ്ദേഹത്തെ സ്വന്തമാക്കാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്. പക്ഷേ ചുരുങ്ങിയത് 70 മില്യൺ യൂറോ എങ്കിലും ലഭിക്കണം എന്നുള്ള നിലപാടിലാണ് മിലാൻ ഉള്ളത്.