ക്രിസ്റ്റ്യാനോക്ക് തന്റെ സ്ഥാനം നഷ്ടമാകുമോ? പരിശീലകനുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്.

കഴിഞ്ഞ ഖത്തർ വേൾഡ് വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പോർച്ചുഗലിന്റെ പരിശീലകനായിരുന്ന ഫെർണാണ്ടൊ സാൻഡോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയിരുന്നു.വലിയ മുന്നേറ്റം ഒന്നും നടത്താനാവാതെ പോർച്ചുഗൽ ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്താവുകയും ക്രിസ്റ്റ്യാനോ കണ്ണീർ തൂകിക്കൊണ്ട് കളം വിടുകയും ചെയ്തിരുന്നു.

പുതിയ പരിശീലകനായി കൊണ്ട് റോബെർട്ടോ മാർട്ടിനസ് ഇപ്പോൾ എത്തിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് പോസിറ്റീവ് ആയിക്കൊണ്ടായിരുന്നു നേരത്തെ അദ്ദേഹം മറുപടി പറഞ്ഞിരുന്നത്.അതായത് വേൾഡ് കപ്പിൽ കളിച്ച താരങ്ങളിൽ നിന്നാണ് താൻ തുടങ്ങുക എന്നായിരുന്നു കോച്ച് പറഞ്ഞിരുന്നത്. അതിനർത്ഥം അടുത്ത ടീം കോളിൽ റൊണാൾഡോയെ ഉൾപ്പെടുത്തുമെന്ന് തന്നെയാണ്.

ഫ്രഞ്ച് മീഡിയയായ എൽ എക്യുപെ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ പരിശീലകനായ മാർട്ടിനെസ്സും കഴിഞ്ഞ ആഴ്ച റിയാദിൽ വച്ച് ഒരു ചർച്ച നടത്തി എന്നാണ് ഇവർക്ക് കണ്ടെത്തിയിട്ടുള്ളത്.പോർച്ചുഗൽ ദേശീയ ടീമിലെ റൊണാൾഡോയുടെ ഭാവിയാണ് ഇവർ ചർച്ച ചെയ്തിട്ടുള്ളത്.റൊണാൾഡോക്ക് അനുകൂലമായ ഒരു തീരുമാനം തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്നും ഇവർ കണ്ടെത്തി.

അതായത് 2024ലെ യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വലിയ റോൾ ഉണ്ട് എന്നാണ് പരിശീലകൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ പോർച്ചുഗൽ ദേശീയ ടീമിൽ അദ്ദേഹത്തിന് ഇനിയും ഇടമുണ്ടാകും.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ സ്ഥാനം ഉടനെ എന്നും നഷ്ടമാവില്ല. പക്ഷേ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹത്തിന് സ്ഥാനം ഉറപ്പുണ്ടാവുമോ എന്ന് വ്യക്തമല്ല.

കാരണം ഓഫീസിൽ വച്ചല്ല,മറിച്ച് കളിക്കളത്തിൽ വച്ചാണ് താൻ ടീമിനെ തീരുമാനിക്കുക എന്നായിരുന്നു നേരത്തെ പരിശീലകൻ വ്യക്തമാക്കിയിരുന്നത്. മികച്ച പ്രകടനം നടത്തുകയാണെങ്കിൽ റൊണാൾഡോക്ക് സ്റ്റാർട്ടിങ് ഇലവനിൽ ഉറപ്പായും ഇടം ഉണ്ടാകും. 2024ലെ യൂറോ കപ്പ് വരെ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിന്റെ ജേഴ്സിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം എന്താവും എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.