ലോക ഫുട്ബോൾ ഇതിഹാസങ്ങളുടെ പട്ടിക എടുക്കുമ്പോൾ അതിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്ന താരമാണ് അർജന്റീനയുടെ ഇതിഹാസമായിരുന്ന മറഡോണയുടെ പിൻഗാമി എന്ന് വിശേഷിപ്പിക്കുന്ന സാക്ഷാൽ “ലയണൽ മെസ്സി”. ധാരാളം സംഭാവനകൾ ഫുട്ബോൾ ലോകത്തിനു നൽകിയിട്ടുള്ള മെസ്സിയുടെ വ്യക്തിഗത നേട്ടങ്ങൾ അനവധിയായിരുന്നു.നിലവിൽ താരം 7 ബാലൻ ഡി ഓർ സ്വന്തമാക്കിയിട്ടുണ്ട്.
ഒട്ടനവധി പുരസ്കാരങ്ങൾ ലിയോമെസ്സി തന്റെ ഫുട്ബോൾ ജീവിതത്തിലൂടെ നേടിയിട്ടുണ്ടെങ്കിലും നാഷണൽ തലത്തിൽ വേൾഡ് കപ്പ് നേടുക എന്ന സ്വപ്നം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെയധികം വിദൂരത്തായിരുന്നു. 2014-2018 ലോകകപ്പ് കൺമുമ്പിൽ നിന്ന് നഷ്ടപ്പെട്ടത് അദ്ദേഹത്തെ വളരെയധികം നിരാശയിലാക്കിയിരുന്നു. മാധ്യമങ്ങളിൽ അതിനെ ചൊല്ലി വിവിധതരം കളിയാക്കലുകളാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
എന്നാൽ 2022 ഖത്തറിൽ നടന്ന വേൾഡ് കപ്പ് മത്സരത്തിൽ കപ്പ് ഉയർത്തിയതോടെ ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സി തന്നെയാണെന്നത് അദ്ദേഹം തെളിയിച്ചു. സമീപ കാലങ്ങളിലായി തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലയണൽ മെസ്സി എട്ടാമത് ബാലൻ ഡി ഓർ സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രീമിയർ ലീഗിലെ പ്രമുഖ യുവ ചെൽസി താരമായ കോൾ ജർമെയ്നെ പാമർ ‘മെസ്സിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ നവമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
Cole Palmer on his GOAT: “The obvious one, Messi because of the way he plays and all the individual awards he has won. Just the best player ever… Messi is clear for me.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 20, 2023
🎥 @SkySportsPL pic.twitter.com/gsPZARlTlF
അദ്ദേഹം പറയുന്നു:” സൂപ്പർതാരം ലയണൽ മെസ്സി നേടിയ തന്റെ വ്യക്തിഗത പുരസ്കാരങ്ങളും,വിവിധ നേട്ടങ്ങളും, അദ്ദേഹത്തിന്റെ വ്യത്യസ്തമായ കളി ശൈലിയും ലയണൽ മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന് തെളിയിക്കുന്നതാണ്. മാത്രമല്ല 2022 ഖത്തറിൽ നടന്ന വേൾഡ് കപ്പ് കൂടി അദ്ദേഹം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച അതുല്യ പ്രതിഭയാണ് താൻ എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ലയണൽ മെസ്സി എന്നും അദ്ദേഹം തന്റെ വാക്കുകളിൽ കൂട്ടിച്ചേർത്തു. അടുത്ത വേൾഡ് കപ്പ് ക്വാളിഫയെർസിന്റെ പെറുവുമായുള്ള കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകളുമായി അർജന്റീന പെറുവിനെ അട്ടിമറിച്ചു, രണ്ട് ഗോളുകളും പിറന്നത് സൂപ്പർ താരം മെസ്സിയിൽ നിന്ന് തന്നെയായിരുന്നു. മത്സരം ജയിച്ചതിന് പിന്നാലെ ഉറുഗ്വാ യുമായുള്ള അടുത്ത പോരാട്ടത്തിന് കാത്തിരിക്കുകയാണ് മെസ്സിയും സംഘവും.