കോൺമബോൾ പറയുന്നത് വേറെ, അർജന്റീനയുടെ ആവശ്യം വേറെ, പ്രശ്നങ്ങൾ ഇങ്ങനെയാണ് | Argentina

പെറുവുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസ്സിയുടെ രണ്ടു മനോഹരമായ ഗോളുകൾക്ക് പിന്നാലെ 12 പോയിന്റുകളുമായി വേൾഡ് കപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലയണൽ സ്കലോനിയുടെ അർജന്റീന. ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. അടുത്ത മാസം നടക്കുന്ന യോഗ്യത മത്സരങ്ങളിൽ ബ്രസീലും, ഉറുഗ്വ യും ആണ് അര്ജന്റീനയുടെ എതിരാളികൾ.

കോൺമെബോൾ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ അഞ്ചാം റൗണ്ട് ആയിരിക്കും അടുത്തമാസം 17ന് നടക്കുന്ന അർജന്റീന vs ഉറുഗ്വാ പോരാട്ടം.ഈ മത്സരം എസ്റ്റാഡിയോ മൊനുമെന്റൽ സ്റ്റേഡിയത്തിൽ വെച്ച് കളിക്കാനാണ് സ്കലോണിയും സംഘവും ആഗ്രഹിക്കുന്നത്. ഇതിനെ സംബന്ധിച്ച് അർജന്റീന പരിശീലകനും താരങ്ങളും അർജന്റീന അസോസിയേഷനോട്‌ ആവശ്യപ്പെട്ടിരുന്നു.

‘ലോകപ്രശസ്ത അമേരിക്കൻ ഗായികയായ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത കച്ചേരി ‘ അർജന്റീനയും ഉറുഗ്വായും തമ്മിലുള്ള പോരാട്ടത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലായി എസ്റ്റേഡിയോ മോനുമെന്റലിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അത് അർജന്റീനക്ക് എസ്സ്റ്റേഡിയോ മോനുമെന്റലിൽ കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടാക്കുന്നു. അടുത്ത മാസം 17ന് നടക്കുന്ന അർജന്റീനയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടം ‘എസ്റ്റേഡിയോ കെംപസിൽ ‘അരങ്ങേറും എന്നതായിരുന്നു കോൺമെബോൾ ഒഫീഷ്യലായി പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ സ്കലോണി യുടെയും സംഘത്തിന്റെയും ആഗ്രഹം മൊനുമെന്റലിൽ കളിക്കാൻ ആയതുകൊണ്ട് എ എഫ് എ ഇത് ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല. ടൈലർ സിഫ്റ്റിന്റെ സംഗീത കച്ചേരിക്ക് ശേഷം സ്റ്റേഡിയത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ വേണ്ടി അർജന്റീന ഫുട്ബോൾ അസോസിയേഷനും റിവർ പ്ലേറ്റും തമ്മിൽ ഇതിനെക്കുറിച്ച് ചർച്ചചെയ്യും എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. അർജന്റീന മാനേജരായ ലയണൽ സ്കലോണിയും അർജന്റീന താരങ്ങളും എസ്റ്റേഡിയോ മോനുമെന്റലിൽ കളിക്കും എന്നത് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.