ഉറുഗായ്ക്കെതിരായ മത്സരത്തിന് മുൻപായി അർജന്റീനക്ക് മുന്നിൽ പുതിയ തടസ്സങ്ങൾ രൂപപ്പെട്ടു.. |Argentina

കഴിഞ്ഞദിവസം നടന്ന വേൾഡ് കപ്പ് ക്വാളിഫൈയേഴ്‌സ് മത്സരത്തിൽ അർജന്റീന രണ്ട് ഗോളുകൾക്കാണ് പെറുവിനെ പരാജയപ്പെടുത്തിയത്. വിജയത്തിലേക്ക് നയിച്ച രണ്ടു ഗോളുകളും അർജന്റീന നായകൻ ആയ ലയണൽ മെസ്സി തന്നെ ആണ് നേടികൊടുത്തത്.വിജയത്തോടെ 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ശക്തമാക്കിയിരിക്കുകയാണ് മെസ്സിയും സംഘവും.

നവംബർ മാസം 17 നാണ് ലയണൽ സ്‌കലോനിയും അർജന്റീന ദേശീയ ടീമിന്റെ കളിക്കാരും ഉറുഗ്വേയ്‌ക്കെതിരായ അടുത്ത മത്സരം കളിക്കുന്നത്. “എസ്‌റ്റാഡിയോ മോനുമെന്റലിൽ “കളിക്കണമെന്നതാണ് അവർ വളരെയധികം ആഗ്രഹിക്കുന്നത്. എന്നാൽ മത്സരത്തിന് കുറച്ച് ദിവസങ്ങൾ മുമ്പ്, “ടെയ്‌ലർ സ്വിഫ്റ്റ് പങ്കെടുക്കുന്ന സംഗീതക്കച്ചേരി “മൊനുമെന്റലി”ൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത് കാരണം ആ സ്റ്റേഡിയത്തിൽ അർജന്റീനക്കും സംഘത്തിനും കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാകും.

ഉറുഗ്വേയ്‌ക്കെതിരായ അർജന്റീനയുടെ മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലായാണ് “ടൈലർ സ്വിഫ്റ്റ്”പങ്കെടുക്കുന്ന സംഗീതക്കച്ചേരി അരങ്ങേറുന്നത്. ഇത് അർജന്റീനക്ക് ” എസ്റ്റേഡിയോ മാസ് മൊനു മെന്റലിൽ “കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത സൃഷ്ടിക്കുന്നു.ഇത് തന്നെയാണ് ഇപ്പോൾ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായി കൊണ്ടിരിക്കുന്നത്.

എന്നാൽ വെള്ളിയാഴ്ച എ എഫ്‌ എയും റിവർ പ്ലേറ്റും തമ്മിൽ ഒരു മീറ്റിംഗ് വെച്ചിട്ടുണ്ട്. ആ മീറ്റിങ്ങോടു കൂടി ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകും. സ്കലോനിയുടെയും അർജന്റീന താരങ്ങളുടെയും ആഗ്രഹപ്രകാരം ലിയോ മെസ്സിയും സംഘവും ‘എസ്റ്റേഡിയോ മാസ് മോനുമെന്റലിൽ – തന്നെ ഉറുഗ്വക്കെതിരെയുള്ള പോരാട്ടത്തിനായി കളത്തിലിറങ്ങും എന്നതാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.