ലോകകപ്പ് നേടിയതിന്റെ ബോണസിനായി കാത്തിരിക്കുന്ന അര്ജന്റീന ടീം |Argentina

ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയം നേടിയാണ് അർജന്റീന ലോക ചാമ്പ്യൻമാരായത്. 36 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ലയണൽ മെസ്സിയും സംഘവും പരിശീലകൻ ലയണൽ സ്കെലോണിയുടെ കീഴിൽ വേൾഡ് കപ്പ് ഉയർത്തിയത്.

എന്നാൽ അർജന്റീനിയൻ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും കിരീടം സ്വന്തമാക്കിയതിന്റെ പണം ഇപ്പോഴും ലഭിച്ചിട്ടില്ല.അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്‌എ) ലോകകപ്പ് വിജയിച്ചതിന്റെ പണം കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫിനും ഇതുവരെ നൽകിയിട്ടില്ല എന്ന നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.അർജന്റീന ദേശീയ ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഇതുവരെ ലോകകപ്പ് ബോണസ് നൽകിയിട്ടില്ലെന്ന് സോക്കർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മെസ്സിയും കൂട്ടരും ലോകകപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ബോണസിനായി കാത്തിരിക്കുകയാണ്. ലയണൽ സ്‌കലോനി എന്ന പരിശീലകൻ പണം നൽകാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുയാണെന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു.ലയണൽ സ്‌കലോനിക്കും ദേശീയ ക്യാമ്പിലെ അദ്ദേഹത്തിന്റെ എല്ലാ സ്റ്റാഫുകൾക്കും ഒരു വർഷത്തോളമായി അവരുടെ ജോലിയുടെ പ്രതിഫലം ലഭിച്ചിട്ടില്ല. നീണ്ട കാത്തിരിപ്പിന് വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അര്ജന്റീന പരിശീലക സ്ഥാനം ഒഴിയാനുള്ള ലയണൽ സ്‌കലോനിയുടെ തീരുമാനത്തിലെ പ്രധാന കാരണം ഇതാണ്.സൗദി അറേബ്യ തനിക്ക് വളരെ ആകർഷകമായ ഓഫർ നൽകിയതിനാൽ സ്‌കലോനി രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ചില കിംവദന്തികൾ ഉണ്ടായിരുന്നു.

എന്നാൽ , ലയണൽ മെസ്സിയും കൂട്ടരും ടീമിന്റെ മുഖ്യ പരിശീലകനായി ലയണൽ സ്‌കലോനി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അർജന്റീന ദേശീയ ടീമിലെ കോച്ച് സ്റ്റാഫുകൾ ഈ പ്രശ്നങ്ങൾ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടിന്റെ ഭാഗത്തുനിന്നും പുതിയ നിർദ്ദേശങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അർജന്റീന പരിശീലകനായ ലയണൽ സ്കലോണിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായിട്ടുണ്ട്.