തനിക്ക് 25 വയസ്സ് അല്ല എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ അംഗീകരിക്കണമായിരുന്നു : യുണൈറ്റഡ് ഇതിഹാസം എറിക്ക്  കന്റോണ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന നാളുകൾ അതീവ പ്രതിസന്ധി നിറഞ്ഞതായിരുന്നു.പിയേഴ്സ് മോർഗന് നൽകിയ അഭിമുഖമായിരുന്നു എല്ലാം താളം തെറ്റിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ചതിച്ചുവെന്നും പരിശീലകനോട് തനിക്ക് ബഹുമാനമില്ല എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ തുറന്നു പറയുകയായിരുന്നു.ഇതോടുകൂടി അദ്ദേഹത്തിന്റെ ക്ലബ്ബിലെ സ്ഥാനം നഷ്ടമാവുകയും ചെയ്തു.

ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി കൂടുതൽ അവസരങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. പലപ്പോഴും ബെഞ്ചിൽ ഇരിക്കേണ്ടി വന്നിരുന്നു. ഇതിൽ അസംതൃപ്തനായി കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തരത്തിലുള്ള ഒരു ഇന്റർവ്യൂ നൽകിയത്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇദ്ദേഹത്തിനെതിരെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നു എറിക്ക് കന്റോണ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. അതായത് യുണൈറ്റഡിനെ മറ്റൊരു രീതിയിൽ റൊണാൾഡോ കൈകാര്യം ചെയ്യണമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.തനിക്ക് പ്രായമായി എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ അംഗീകരിച്ചുകൊണ്ട് സാഹചര്യങ്ങളോട് അഡാപ്റ്റ് ചെയ്യണമായിരുന്നു എന്നാണ് കന്റോണ പറഞ്ഞിട്ടുള്ളത്.

‘ രണ്ട് തരം വെറ്ററൻ താരങ്ങളാണ് ഉണ്ടാവുക. എല്ലാ മത്സരങ്ങളും കളിക്കാൻ ആഗ്രഹിക്കുന്ന ചില താരങ്ങളുണ്ട്, അവരുടെ വിചാരം അവർ എപ്പോഴും 25ആം വയസ്സിലാണ് ഉള്ളത് എന്നാണ്. മറ്റൊരു വിഭാഗം ആളുകൾ തങ്ങൾക്ക് പ്രായമായി എന്നുള്ളത് അംഗീകരിക്കുകയും യുവതാരങ്ങളെ ഹെൽപ്പ് ചെയ്യുകയും ചെയ്യും.അവർക്ക് എല്ലാ മത്സരങ്ങളും കളിക്കണമെന്ന പിടിവാശി ഉണ്ടാവില്ല.തങ്ങളുടെ സാഹചര്യവുമായി അവർ പൊരുത്തപ്പെടും. തനിക്ക് 25 വയസ്സ് അല്ല എന്നുള്ളത് ക്രിസ്ത്യാനോ ഒരിക്കലും അംഗീകരിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് പ്രായമായി എന്നുള്ള കാര്യം അദ്ദേഹത്തിന് പോലും അറിയില്ല. അദ്ദേഹം സാഹചര്യവുമായി അഡ്ജസ്റ്റ് ചെയ്യണമായിരുന്നു ‘ കന്റോണ പറഞ്ഞു.

മികച്ച പ്രകടനമാണ് റൊണാൾഡോ പോയതിനുശേഷം ഇപ്പോൾ യുണൈറ്റഡ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്താൻ യുണൈറ്റഡിന് സാധിച്ചിരുന്നു. ഇപ്പോൾ തങ്ങൾ ഒരു ടീമായി കളിക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് ബ്രൂണോ പറഞ്ഞിരുന്നത്.