സൂപ്പർതാരങ്ങൾ തിരിച്ചെത്തി. ബ്രസീൽ, ഉറുഗ്വേ ടീമുകൾക്കെതിരെ അർജന്റീനയുടെ കിടിലൻ ടീം |Argentina
ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോനി പ്രഖ്യാപിച്ചു.ലോക ചാമ്പ്യന്മാർ തങ്ങളുടെ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേത് നവംബർ 16 ന് ഉറുഗ്വായ്ക്കെതിരെയും രണ്ടാം മത്സരം നവംബർ 21 ന് ബ്രസീലിനെതിരെയും കളിക്കും.
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി 28 അംഗ ടീമിനെയാണ്ലയണൽ സ്കെളൊന്നും തെരഞ്ഞെടുത്തത്.പോളോ ഡിബാലയും ജിയോവാനി ലോ സെൽസോയും ഏഞ്ചൽ ഡി മരിയയും ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അർജന്റീനിയൻ അമ്മയ്ക്ക് ബാഴ്സലോണയിൽ ജനിച്ച പാബ്ലോ മാഫിയോ, ഒളിംപിയാക്കോസിലെ ഫ്രാൻസിസ്കോ ഒർട്ഗെഗയെപ്പോലെ ആദ്യമായി അർജന്റീന ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
24 കാരനായ ഒർട്ടെഗ ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.ഈ വർഷമാദ്യം വെലെസിൽ നിന്നാണ് അർജന്റീനൻ താരം ഒളിംപിയാക്കോസിൽ ചേർന്നത്.അണ്ടർ 20 ലോകകപ്പ് ടീമിന്റെയും അവസാന ഒളിമ്പിക് ടീമിന്റെയും ഭാഗമായിരുന്നു താരം .മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാൻഡ്രോ ഗാർനാച്ചോയെ ടീമിൽ ഉൾപ്പെടുത്തിയില്ല.
ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)ജുവാൻ മുസ്സോ (അറ്റലാന്റ)വാൾട്ടർ ബെനിറ്റസ് (PSV)
ഡിഫൻഡർമാർ:ഗോൺസാലോ മോണ്ടിയേൽ (നോട്ടിംഗ്ഹാം ഫോറസ്റ്റ്) പാബ്ലോ മാഫിയോ (ആർസിഡി മല്ലോർക്ക)നഹുവൽ മോളിന (അത്ലറ്റിക്കോ മാഡ്രിഡ്)ജർമൻ പെസെല്ല (റിയൽ ബെറ്റിസ്)ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ)ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറന്റീന)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക)മാർക്കോസ് അക്യൂന (സെവില്ല)ഫ്രാൻസിസ്കോ ഒർട്ടേഗ (ഒളിംപിയാക്കോസ്)നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ)
🏆 #SelecciónMayor Lista de convocados para las próximas dos fechas de las #EliminatoriasSudamericanas 🗓️
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) November 11, 2023
📝 https://t.co/9DME3zk5FR pic.twitter.com/LrZVKu1WaG
മിഡ്ഫീൽഡർമാർ:ലിയാൻഡ്രോ പരേഡെസ് (എഎസ് റോമ) ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്)എൻസോ ഫെർണാണ്ടസ് (ചെൽസി) റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്) എക്സിക്വിയൽ പാലാസിയോസ് (ബേയർ ലെവർകുസെൻ) ജിയോവാനി ലോ സെൽസോ (ടോട്ടനം ഹോട്സ്പർ)അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ)
ഫോർവേഡുകൾ:പൗലോ ഡിബാല (എഎസ് റോമ) ഏഞ്ചൽ ഡി മരിയ (ബെൻഫിക്ക)ലയണൽ മെസ്സി (ഇന്റർ മിയാമി) ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി) ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ) നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന) ലൂക്കാസ് ഒകാമ്പോസ് (സെവില്ല)