ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന പെറുവിനെതിരെ, ലയണൽ മെസ്സി ടീമിനൊപ്പം പരിശീലനം തുടങ്ങി | Lionel Messi
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 7 30ന് പെറുവിനെ നേരിടാൻ ഇറങ്ങുകയാണ്. ഇതുവരെ കളിച്ച മൂന്നിൽ മൂന്നും വിജയിച്ച അർജന്റീന ലാറ്റിൻ അമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനത്താണ്.
ഏവരും ഉറ്റു നോക്കുന്നത് ലയണൽ മെസ്സി ആദ്യ ഇലവനിൽ കളിക്കുമോ എന്നുള്ളതാണ്, ലയണൽ മെസ്സി ടീമിനൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും ആദ്യ ഇലവനിൽ കളിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല.അർജന്റീനയിലെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മെസ്സി ആദ്യ ഇലവനിൽ കളിച്ചേക്കും എന്ന് തന്നെയാണ്, എങ്കിലും മുഴുവൻ സമയവും കളിക്കില്ല എന്നും റിപ്പോർട്ടുണ്ട്.
പരാഗ്വെക്കെതിരെ ആദ്യ ഇലവനിൽ ഇടം നേടിയ ഹുലിയാൻ ആൽവാരസിനോ ലൗതാരോ മാർട്ടിനസിനോ പകരമായിരിക്കും ലയണൽ മെസ്സി കളിക്കാൻ ഇറങ്ങുക. രണ്ടിൽ ഒരാൾക്ക് മാത്രമേ പെറുവിനെതിരെ ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയുള്ളൂ.
പെറുവിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ അർജന്റീന തങ്ങളുടെ എവെ ജേഴ്സിയായ ‘പർപ്പിൾ’ ജേഴ്സി അണിഞ്ഞാണ് കളിക്കാൻ ഇറങ്ങുക. അവസാനമായി ഖത്തർ ലോകകപ്പിലാണ് അർജന്റീന പർപ്പിൾ ജെഴ്സി അണിഞ്ഞത്.പോളണ്ടിനെതിരെ ഗ്രൂപ്പ് മത്സരത്തിലായിരുന്നു അന്ന് കളിച്ചത്. മാക് അലിസ്റ്റർ, ഹുലിയൻ ആൽവരസ് എന്നിവർ നേടിയ ഗോളുകളിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അർജന്റീന വിജയിച്ചിരുന്നു.
പെറുതിനെതിരെ അർജന്റീനയുടെ സാധ്യത ലൈനപ്പ്: എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, നിക്കോളാസ് ഗോൺസാലസ്; ജൂലിയൻ അൽവാരസ് അല്ലെങ്കിൽ ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ് അല്ലെങ്കിൽ മെസ്സി.